Home Featured ബംഗളൂരുവില്‍ ഹോട്ടലുടമ മരിച്ചനിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ ഹോട്ടലുടമ മരിച്ചനിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ ഹോട്ടല്‍, ബേക്കറി നടത്തുന്ന ഹരിയടുക്ക കൊണ്ടാളി സ്വദേശിയെ തീർഥഹള്ളിയിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പ്രസന്ന ഷെട്ടിയാണ് (45) മരിച്ചത്.മൂന്നു ദിവസമായി മുറി തുറക്കാത്തതിനെത്തുടർന്ന് ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയില്‍ ഫാനില്‍ സാരിത്തുമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിസിനസ് സംബന്ധിച്ച പ്രശ്നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്ന ആറ് പേജുള്ള കത്ത് കിട്ടിയതായി പൊലീസ് പറഞ്ഞു

ലോകത്തിലെ ഏറ്റവും ചെറിയ വിമാനയാത്ര, ദൈര്‍ഘ്യം വെറും 47 സെക്കന്റ്

സാധാരണയായി വിമാനയാത്ര അല്‍പ്പം ദൈര്‍ഘ്യം കൂടിയ സ്ഥലങ്ങളിലേക്ക് ആയിരിക്കുമല്ലോ, അപ്പോള്‍ അതിനനുസരിച്ച്‌ യാത്രയുടെ സമയവും കൂടും.എന്നാല്‍ ഈ പൊതുധാരണ തിരുത്തിക്കുറിച്ച ലോകത്തിലെ ഏറ്റവും ചെറിയ വിമാനയാത്രയുടെ കഥയാണിത്.ഒന്നര മിനിറ്റിനുള്ളില്‍ തീരുന്ന യാത്രകളാണ് ഈ സ്‌കോട്ടിഷ് വിമാനത്തിന്റെ പ്രത്യേകത. ലോഗാന്‍എയറിന്റെ കീഴില്‍ ഓര്‍ക്‌നി ദ്വീപസമൂഹത്തിലെ വെസ്‌ട്രെ ആന്റ് പാപ്പ വെസ്‌ട്രേ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വിമാന സര്‍വീസാണിത്.1.7 മൈല്‍ ദൂരം കടലിനു മുകളിലൂടെയാണ് വിമാനത്തിന്റെ സഞ്ചാരം.

സ്‌കോട്ട്‌ലന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബര്‍ഗിലെ എയര്‍പ്പോര്‍ട്ടിന്റെ റണ്‍വേ ദൂരത്തിന്റെ അത്രയും മാത്രമാണ് ഈ ദൂരം. 1.14 മിനിറ്റാണ് യാത്ര തീരാനെടുക്കുന്ന മിനിമം സമയം. എന്നാല്‍ കാലാവസ്ഥയും മറ്റ് ഘടകങ്ങളുമൊക്കെ അനുകൂലമാണെങ്കില്‍ വെറും 47 സെക്കന്റ് കൊണ്ട് യാത്ര അവസാനിക്കും.പത്ത് പാസഞ്ചര്‍ സീറ്റുകള്‍ മാത്രമുള്ള ബ്രിട്ടണ്‍- നോര്‍മന്‍ ബിഎന്‍2ബി ഐലന്‍ഡര്‍ എയര്‍ക്രാഫ്റ്റാണ് ഇത്. മുന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് പൈലറ്റ് ചെയ്യുന്നതൊക്കെ കാണാനാകും എന്ന പ്രത്യേകതയുമുണ്ട്. വിമാനത്തില്‍ ഭക്ഷണമടക്കം സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഫ്‌ലൈറ്റ് അറ്റന്റന്റുമാരുമുണ്ട്.

ഇവര്‍ക്ക് സ്വയം പരിചയപ്പെടുത്താനുള്ള സമയം പോലുമുണ്ടാകില്ല എന്നതും തമാശ.കുഞ്ഞന്‍ ദ്വീപുകളുള്ള ഈ പ്രദേശം വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പാപ്പ വെസ്‌ട്രെയില്‍ ആകെ 70 ഓളം ആളുകളാണ് താമസിക്കുന്നത്. ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗം ഈ വിമാനസര്‍വീസ് മാത്രമാണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റുമാണ് ഈ സര്‍വീസ് ഉപയോഗിക്കപ്പെടുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group