ബംഗളൂരു: 16ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ശനിയാഴ്ച ആരംഭിക്കും. വൈകീട്ട് അഞ്ചിന് വിധാന സൗധയില്‍ ഉപ മുഖ്യമന്ത്രി ഡി .കെ.ശിവകുമാര്‍ മുഖ്യാതിഥിയായെത്തുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും. കര്‍ണാടക ഫിലിം അക്കാദമി പബ്ലിഷ് ചെയ്ത സിനിമയുമായി ബന്ധപ്പെട്ട അഞ്ച് പുസ്തകങ്ങളും ഫിലിം ഫെസ്റ്റിവലിനെക്കുറിച്ചുള്ള മാന്വലും പ്രശസ്ത നടന്‍ ഡോ. രാജ്കുമാര്‍ പ്രകാശനം ചെയ്യും. അന്താരാഷ്ട്ര ചലച്ചിത്രോത്സവം അംബാസഡര്‍ കിഷോര്‍ കുമാര്‍ ജി, പോളിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മല്‍ഗോര്‍ശ വെജ്സിസ് ഗോള്‍ ബിയാക്, നടി പ്രിയങ്ക മോഹന്‍, എം. രസിംഹലു എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഉദ്ഘാടന ചിത്രമായ പൈരെ (pyre) രാത്രി എട്ടിന് പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് രണ്ടു മുതലാണ് ചലച്ചിത്ര പ്രദര്‍ശനം ആരംഭിക്കുന്നത്. രാജാജി നഗര്‍ ഓറിയോണ്‍ മാളിലെ 11 സ്ക്രീനുകള്‍ക്ക് പുറമെ കലാവിദാര സങ്ക, സുചിത്ര ഫിലിം സൊസൈറ്റി, ഡോ. രാജ് കുമാര്‍ ഭവന്‍ എന്നിവിടങ്ങളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. 60 രാജ്യങ്ങളില്‍നിന്നായി വിവിധ വിഭാഗത്തില്‍ പെടുന്ന 200 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രോത്സവത്തില്‍ ഇത്തവണ 3000 പേരാണ് പ്രതിനിധികളായെത്തുന്നത്. ആദ്യ ദിവസത്തില്‍ തന്നെ 500ഓളം പേർ രജിസ്റ്റര്‍ ചെയ്തുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ഒ.ടി.ടി വിഭാഗം മേധാവി ഷിജു പ്രഭാകരന്‍, സീ എന്‍റര്‍ടൈൻമെന്റില്‍നിന്നും സുഗത മുഖര്‍ജി, സോണി തത്സമയ കണ്ടന്‍റ് മേധാവി മുകേഷ് ആര്‍. മെഹ്ത, നിർമാതാവും വിതരണക്കാരനുമായ ബല്‍വന്ത് സിങ് തുടങ്ങിയ വ്യവസായ പ്രമുഖരുമായി സിനിമയുടെ പുതിയ തലങ്ങളെക്കുറിച്ചുള്ള ചർച്ച, സിനിമ നിർമാണം, വിതരണം, സബ്സിഡികള്‍, അന്താരാഷ്ട്ര ഷൂട്ടിങ്ങിന്‍റെ ഗുണങ്ങള്‍, എന്‍വിഡിയ മേധാവിയുടെയും വിസിലിങ് വുഡ് ടെക്നിക്കല്‍ ടീമിന്‍റെയും സിനിമ നിർമാണത്തില്‍ എ.ഐയുടെ സാധ്യത എന്ന വിഷയത്തെക്കുറിച്ചുള്ള അവലോകനം, എസ്. രവിവർമയുടെ ഛായാഗ്രഹണം എന്ന വിഷയത്തില്‍ ക്രിയേറ്റിവ് മാസ്റ്റര്‍ ക്ലാസ്, പ്രശസ്ത സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിന്‍റെ പ്രത്യേക പ്രഭാഷണം, 2024ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ അമരന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി ചര്‍ച്ച, സിനിമയിലെ സ്ത്രീകള്‍ എന്ന വിഷയത്തില്‍ പ്രശസ്ത നടിമാരായ രമ്യ, നന്ദിനി എന്നിവര്‍ നടത്തുന്ന പാനല്‍ ചര്‍ച്ച, കന്നട സിനിമയിലെ സാമ്ബത്തിക സ്ഥിതി എന്ന വിഷയത്തില്‍ ചര്‍ച്ച,സാമ്ബത്തിക സ്ഥിതി എന്ന വിഷയത്തില്‍ ചര്‍ച്ച, എഫ്.ഐ.പി.ആര്‍.ഇ.എസ്.സി.ഐ ക്രിറ്റിക്സ് സംഘത്തിന്‍റെ സെമിനാര്‍, സിനിമയിലെ അതികായരായ ഗുരു ദത്ത്, ശ്യാം ബെനെഗല്‍, റിത്വിക് ഘട്ടക് എന്നിവരുടെ സ്മരണകള്‍ എന്നിവ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കും.
ലോക കന്നട സിനിമ ദിനമായ മാര്‍ച്ച് മൂന്നിന് ഓറിയോണ്‍ മാളിലെ സ്ക്രീന്‍ നമ്ബര്‍ 11ല്‍ ആദ്യത്തെ കന്നട ശബ്ദ ചിത്രമായ സതി സുലോചനയുടെ പ്രദര്‍ശനം നടക്കും. നടന്‍ ശ്രുജന്‍ ലോകേഷ്, സതി സുലോചനയുടെ സംവിധായകനായ വൈ.വി. റാവുവിന്‍റെ പേരക്കുട്ടികള്‍, സിനിമയുടെ തിരക്കഥാകൃത്ത് ബെല്ലാവേ നരഹരി ശാസ്ത്രി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഗായകന്‍ ലക്ഷ്മണ ദാസ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കും.ചലച്ചിത്ര രംഗത്തെ അതികായരുമായുള്ള ചര്‍ച്ചകളും പ്രദര്‍ശനങ്ങളും വ്യവസായ വിദഗ്ധരുടെ നിര്‍ദേശങ്ങളും സിനിമ പ്രേമികള്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം പകര്‍ന്നു നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഡോ. സധു കോകില, ബി.ബി. കാവേരി, എന്‍. വിദ്യാ ശങ്കര്‍, എം. ഹേമന്ത്, ജെ. കിഷോര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഇത് ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യത്തെ ഫോട്ടോയാണ്; കണ്ണും മനസും നിറഞ്ഞ് ദമ്ബതികള്‍, അപരിചിതനായ യുവാവേ നന്ദി
എങ്ങോട്ട് തിരിഞ്ഞാലും ഇന്ന് നെഗറ്റീവ് വാർത്തകള്‍ മാത്രമാണ്. മനസ് മടുപ്പിക്കുന്ന, മരവിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളും കാഴ്ചകളും.അതിനിടയില്‍ നമ്മുടെ മനസിന് ആശ്വാസമേകുന്ന, സ്നേഹത്തിലും കരുണയിലുമെല്ലാം പ്രതീക്ഷയുണ്ടാക്കുന്ന തരത്തിലുള്ള ചില ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുന്നില്‍ എത്താറുണ്ട്. അത്തരത്തിലുള്ള അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.അപരിചിതരായ മനുഷ്യരുടെ ചിത്രങ്ങളെടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന അനേകം ഫോട്ടോഗ്രാഫർമാർ ഇന്നുണ്ട്.
അതുപോലെ, ഒരു ഗ്രാമത്തില്‍ നിന്നുള്ള ഈ ദമ്ബതികളുടെ ചിത്രം ഒരു ഫോട്ടോഗ്രാഫർ പകർത്തി. എന്നാല്‍, ആ അതിമനോഹരമായ ചിത്രത്തിന് വേറൊരു കഥ കൂടിയുണ്ട്. പ്രായമായ ഈ ദമ്ബതികള്‍ അവരുടെ ഇത്രയും കാലത്തെ ദാമ്ബത്യ ജീവിതത്തിനിടയില്‍ ഒരു ചിത്രം പോലും ഒരുമിച്ച് എടുത്തിട്ടില്ലത്രെ.ആകാശ് ഉപാധ്യായയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ ആകാശ് ദമ്ബതികള്‍ വഴിയിലൂടെ പോകുമ്ബോള്‍ അവരോട് ഫോട്ടോ എടുത്തോട്ടെ എന്ന് അനുവാദം ചോദിക്കുന്നത് കാണാം. ആ സമയത്ത് തങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ മോശമാണ് എന്നൊക്കെ പറഞ്ഞ് അവർ മടിച്ചു നില്‍ക്കുന്നുണ്ട്. എന്നാല്‍, ഫോട്ടോഗ്രാഫര്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. പിന്നീട്, അവരെ വ്യത്യസ്തമായ പോസുകളില്‍ നിർത്തുന്നതും വീഡിയോയില്‍ കാണാം.
നാളെ ഞങ്ങളിവിടെ ഇല്ലാതെയാവുമ്ബോള്‍ നമ്മുടെ മക്കള്‍ ഈ ചിത്രം നോക്കി ഇതാണ് ഞങ്ങളുടെ മാതാപിതാക്കള്‍ എന്ന് പറയുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഈ അതിമനോഹരമായ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകള്‍ നല്‍കിയത്