ബെംഗളൂരു: ബെംഗളൂരുവിൽ ചൂടുള്ള ഭക്ഷണം കൊടുക്കാത്തതിന് ഹോട്ടലിന് 7,000 രൂപ പി ഴയിട്ട് അഡീഷണൽ ജില്ലാ ഉപ ഭോക്ത്യ തർക്കപരിഹാര കമ്മി ഷൻ. കോറമംഗല സ്വദേശിയായ തഹാരയുടെ (56) പരാതിയിലാണ് നടപടി.
2022 ജൂലായ് 30-ന് ഹാസനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് തഹാര പ്രഭാതഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയത്. ഭക്ഷണം തണുത്തതാണെന്നും പുതിയതല്ലെന്നും കണ്ട് ഹോട്ടൽ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ മോശമായി പെരുമാറിയെന്നും ചൂടുള്ള ഭക്ഷണം നൽ കാനാവില്ലെന്ന് പറഞ്ഞെന്നുമായിരുന്നു പരാതി.
പ്രമേഹരോഗിയാണെന്നും പ്ര ഭാതഭക്ഷണം കഴിക്കാനാവാത്തതിനാൽ മരുന്ന് കഴിക്കാനായില്ലെന്നും പരാതിയിൽ പറഞ്ഞു. കേസ് പരിഗണിച്ച കമ്മിഷൻ പ്രസിഡൻ്റ് ബി. നാരായപ്പ ഹോട്ടലിന് 7,000 രൂപ പിഴയിടുകയാ യിരുന്നു.