
ബെംഗളൂരു സൈബർ ക്രൈം കേസുകളുടെ നടപടിക്രമങ്ങൾ അറിയാൻ പുതിയ ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു. 1930 എന്ന നമ്പറിൽ വിളിച്ചാൽ കേസുകളെ കുറിച്ചും പരാതി നൽകേണ്ട പൊലീസ് സ്റ്റേഷനുകളെ സംബന്ധിച്ചുള്ള വിവരങ്ങളും ലഭിക്കും. നേരത്തേയുണ്ടായിരുന്ന 155260 എന്ന നമ്പറിന് പകരമാണ് പുതിയ നമ്പർ അനുവദിച്ചതെന്ന് ഡിജിപി പ്രവീൺ സൂദ് പറഞ്ഞു. സൈബർ കേസുകൾ കൂടിവരു മ്പോൾ ഇത് സംബന്ധിച്ച് സാധാ രണക്കാർക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കുകയാണ് ഹെല്പ് ലൈനിലൂടെ ലക്ഷ്യമിടുന്നത്.
- യാത്ര ചെയ്യാന്‍ ഇനി പൊലീസുകാരും ടിക്കറ്റെടുക്കണം; ദക്ഷിണ റെയില്‍വെ
- കർണാടക: ഉക്രെയ്നിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഉചിതമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി
