ബെംഗളൂരു: ബി.ജെ.പി നേതാവ് നല്‍കിയ മാനനഷ്ടക്കേസില്‍ ജൂണ്‍ ഏഴിന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ബെംഗളൂരു കോടതി.
ബി.ജെ.പി കർണാടക സംസ്ഥാന ജനറല്‍ സെക്രട്ടറിയും എം.എല്‍.സിയുമായ കേശവ് പ്രസാദ് ആണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. സർക്കാർ പദ്ധതികള്‍ക്ക് ബി.ജെ.പി നേതാക്കള്‍ 40 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് ഹരജി.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്കെതിരെയും ബി.ജെ.പി നേതാവ് ഹരജി നല്‍കിയിരുന്നു. ഇരുവരും ഇന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം നേടി.
വി.ഡി സവർക്കറുടെ അനന്തരവൻ സമർപ്പിച്ച ഹരജിയില്‍ പൂനെ കോടതി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചിരുന്നു. 2023ല്‍ ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി സവർക്കറെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ അനന്തരവൻ കോടതിയെ സമീപിച്ചത്.