ബംഗളൂരു: ബംഗളൂരുവില്‍ കഫേ ജീവനക്കാരനെ മര്‍ദ്ദിച്ച് ഒരു കൂട്ടം യുവാക്കള്‍.കൂടുതല്‍ കോഫി കപ്പ് ആവശ്യപ്പെട്ടാണ് മര്‍ദ്ദിച്ചത്. ശേഷാദ്രിപുരം നമ്മ ഫില്‍റ്റര്‍ കോഫി ഷോപ്പിലാണ് സംഭവം. വൈകിട്ട് കോഫി കുടിക്കാനെത്തിയവര്‍ വീട്ടും കപ്പുകള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റെസ്റ്ററന്റ് നയം അനുസരിച്ച് ജീവനക്കാരന്‍ കപ്പ് നല്‍കാന്‍ വിസമ്മതിക്കുകയും മറ്റൊരു കോഫി വാങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഇതേ തുടര്‍ന്നാണ് ജീവനക്കാരനെ മര്‍ദ്ദിച്ചത്.ജീവനക്കാരനായ യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന് മാറി മാറി മര്‍ദ്ദിക്കുന്നുണ്ട്. ജീവനക്കാര്‍ ചേര്‍ന്ന് യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഘം നിര്‍ത്താതെ മര്‍ദ്ദിക്കുകയായിരുന്നു. റസ്റ്റോറന്റിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ മുഴുവന്‍ പതിഞ്ഞിട്ടുണ്ട്.
കുപ്പി വളകളുടെ നഗരം, ഇനി കുപ്പികളുടെയും! കോടികളുടെ മദ്യക്കുപ്പി വ്യവസായ ഹബ്ബായി ഇന്ത്യൻ നഗരം
വർണ്ണാഭമായ ‘ഗ്ലാസ് വളകള്‍ക്ക്’ അഥവാ കുപ്പി വളകള്‍ക്ക് പേര് കേട്ട ഉത്തർപ്രദേശിലെ ഫിറോസാബാദ്, ഇപ്പോള്‍ മറ്റൊരു വൻകിട വ്യവസായത്തിന്റെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്.ലോകോത്തര വിദേശ മദ്യ ബ്രാൻഡുകള്‍ക്ക് സ്റ്റൈലിഷ് ഗ്ലാസ് കുപ്പികള്‍ നിർമ്മിക്കുന്നതില്‍ ഒരു പ്രധാന കേന്ദ്രമായി മാറുകയാണ് ഈ യുപി പട്ടണം. കോടിക്കണക്കിന് രൂപയുടെ ഈ ആഗോള ബിസിനസ്സിന് നിശബ്ദമായി ഇന്ധനം നല്‍കുന്നത് ഫിറോസാബാദിലെ ഈ ഗ്ലാസ് ഫാക്ടറികളാണ് എന്നത് അല്പം അത്ഭുതം നിറഞ്ഞ കാര്യം തന്നെയാണ്.
ഓരോ വിദേശ മദ്യക്കുപ്പിക്ക് പിന്നിലും ഒരു ഇന്ത്യൻ ബന്ധം : നമ്മള്‍ പ്രീമിയം വിദേശ മദ്യക്കുപ്പികള്‍ കാണുമ്ബോള്‍, അതിന് പിന്നില്‍ ഒരു ഇന്ത്യൻ ബന്ധം ഒളിഞ്ഞിരിപ്പുണ്ടെന്ന് പലപ്പോഴും ശ്രദ്ധിക്കാറില്ല. ജോണി വാക്കർ, ക്യാപ്റ്റൻ മോർഗൻ, എലിഫന്റ്, ട്യൂബോർഗ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകള്‍ക്കും വിവിധ വോഡ്ക ലേബലുകള്‍ക്കും വേണ്ടിയുള്ള മദ്യക്കുപ്പികള്‍ നിർമ്മിക്കുന്നത് ഫിറോസാബാദിലാണ്. സാധാരണ കുപ്പികളാണെന്ന് തോന്നാമെങ്കിലും, കൃത്യമായ കരകൗശല വൈദഗ്ധ്യവും രൂപകല്‍പ്പനയും ആവശ്യമുള്ള കോടിക്കണക്കിന് രൂപയുടെ ആഗോള വ്യാപാരത്തിന് ഇവ അത്യന്താപേക്ഷിതമാണ്. ഫിറോസാബാദില്‍ നിന്ന് ഈ കുപ്പികള്‍ ഇല്ലെങ്കില്‍ വിദേശ മദ്യത്തിന്റെ വിതരണം തന്നെ നിലയ്ക്കുമെന്നതാണ് മറ്റൊരു യാഥാർത്ഥ്യം