Home Featured ബംഗളൂരു കഫേ സ്ഫോടനം: നാലുപേര്‍ കസ്റ്റഡിയില്‍

ബംഗളൂരു കഫേ സ്ഫോടനം: നാലുപേര്‍ കസ്റ്റഡിയില്‍

by admin

ബംഗളൂരു: ബംഗളൂരു വൈറ്റ് ഫീല്‍ഡ് ബ്രൂക്ക് ഫീല്‍ഡിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം ബെള്ളാരിയില്‍നിന്നും ബംഗളൂരുവില്‍നിന്നുമായി നാലുപേരെ കസ്റ്റഡിയിലെടുത്തു.

തീവ്രവാദ കേസില്‍ ബെള്ളാരി ജയിലില്‍ കഴിയുന്ന മിനാജ്, പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ കഴിയുന്ന ബെള്ളാരി സ്വദേശി സെയ്ദ് സമീർ (19), മുംബൈ സ്വദേശി അനസ് ഇഖ്ബാല്‍ ഷെയ്ക് (23), ഡല്‍ഹി സ്വദേശി ഷയാൻ റഹ്മാൻ എന്ന ഹുസൈൻ (26) എന്നിവരെയാണ് ചോദ്യം ചെയ്യലിനായി എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ക്ക് മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന നിരീക്ഷണത്തിലാണ് അന്വേഷണ സംഘം.

കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എൻ.ഐ.എ സംഘം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ സ്ഫോടക വസ്തുക്കളടക്കം കൈവശം വെച്ചതുമായി ബന്ധപ്പെട്ട് എട്ടുപേർ അറസ്റ്റിലായിരുന്നു. പൊട്ടാസ്യം നൈട്രേറ്റ്, വെടിമരുന്ന്, ഇലക്‌ട്രോണിക് സർക്യൂട്ടുകള്‍, സള്‍ഫർ തുടങ്ങിയവ ബെള്ളാരിയില്‍ മിനാജില്‍നിന്ന് കണ്ടെടുത്തിരുന്നു. രാമേശ്വരം കഫേ സ്ഫോടനത്തിലും സമാന വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്. കസ്റ്റഡിയിലുള്ള മറ്റു പ്രതികളും കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റിലായവരാണ്.

You may also like

error: Content is protected !!
Join Our WhatsApp Group