Home Featured താഴെ വീണ പൊലീസുകാരനെ ചാടിയടിച്ചു; പിറന്നാള്‍ പാര്‍ട്ടിക്കിടെ പൊരിഞ്ഞ തല്ല്

താഴെ വീണ പൊലീസുകാരനെ ചാടിയടിച്ചു; പിറന്നാള്‍ പാര്‍ട്ടിക്കിടെ പൊരിഞ്ഞ തല്ല്

by admin

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും പൊലീസിന് നേരെ ആക്രമണം. സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന ശരത്ത് എന്ന പൊലീസുകാരനാണ് സംഘം ചേര്‍ന്ന് മര്‍ദനമേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹൊലനസാരിപുരയില്‍ വ്യാഴാഴ്ചയാണ് സംഭവം. പിറന്നാള്‍ പാര്‍ട്ടിക്കിടെ ഒരു കൂട്ടം യുവാക്കള്‍ പൊലീസുകാരനെ പാര്‍ട്ടിനടക്കുന്ന ഹോളില്‍ വെച്ച്‌ മര്‍ദിക്കുകയായിരുന്നു.

ഇയാള്‍ക്ക് നേരെ അക്രമിസംഘം കല്ലും പ്ലാസ്റ്റിക് കരേസയുമൊക്കെ വലിച്ചെറിയുതും ഉദ്യോഗസ്ഥന്റെ മുകളിലേക്ക് ചാടുന്നതും വിഡിയോയില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി ഇത് രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കലാബുറഗിയില്‍ ട്രാക്ടര്‍ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു കൊലപ്പെടുത്തിയിരുന്നു.

50,000 രൂപ കൈക്കൂലി വാങ്ങിയ തെലങ്കാന യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാന യൂനിവേഴ്സിറ്റി വൈസ് ചാൻസലര്‍ ഡി. രവീന്ദര്‍ ഡാചെപ്പള്ളി കൈക്കൂലി കേസില്‍ അറസ്റ്റില്‍. സ്വന്തം വീട്ടില്‍ വെച്ച്‌ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വൈസ് ചാൻസലറെ അറസ്റ്റ് ചെയ്തത്. 2022-23 വര്‍ഷത്തേക്ക് ഭീംഗലിലെ പരാതിക്കാരന്റെ കോളജിന് പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിന് ദാസരി ശങ്കറില്‍ നിന്ന് 50,000 രൂപ കൈക്കൂലി സ്വീകരിക്കുകയായിരുന്നു.

വൈസ് ചാൻസലറുടെ കിടപ്പുമുറിയുടെ ക്ലോസറ്റില്‍ നിന്ന് പണം മുഴുവൻ അധികൃതര്‍ പിടിച്ചെടുത്തു. തെലങ്കാന യൂനിവേഴ്സിറ്റിയിലെ രജിസ്ട്രാറുടെ നിയമനത്തെ ചൊല്ലി അടുത്തിടെ വൈസ് ചാൻസലറും വാഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയും തര്‍ക്കമുണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group