Home കർണാടക ശിവമോഗ വിമാനത്താവളത്തിൽ കരടി പിടിയിൽ

ശിവമോഗ വിമാനത്താവളത്തിൽ കരടി പിടിയിൽ

by ടാർസ്യുസ്

ബെംഗളൂരു: ശിവമോഗ വിമാനത്താവള പരിസരത്തുനിന്ന് കരടിയെ പിടികൂടി. കഴിഞ്ഞ ദിവസങ്ങളിൽ ചിക്കബെല്ലാപുര ജില്ലയിലെ ലക്കാവള്ളിയിൽ ചുറ്റിത്തിരിഞ്ഞുനടന്ന കരടിയാണ് പിന്നീട് ശിവമോഗ വിമാനത്താവള പരിസരത്ത് എത്തിയത്.വിമാനത്താവളത്തിൻ്റെ ചുറ്റുമതിലിൽ കയറിയ കരടി സമീപമുള്ള സ്കൂളിന് നേരേ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. വനംവകുപ്പ് അധികൃതരും മൃഗഡോക്ടറുമെത്തി മയക്കുവെടി വെച്ചതിനു ശേഷമാണ് പിടികൂടിയത്. മയങ്ങിയ കരടിയെ വലയിലാക്കുകയായിരുന്നു. എട്ടു വയസ്സ് പ്രായം വരുന്ന പെൺകരടിയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group