Home Featured ബെംഗളൂരു : തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കാനായി പ്രത്യക സ്ഥലങ്ങൾ ഒരുക്കി ബി.ബി.എം.പി

ബെംഗളൂരു : തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കാനായി പ്രത്യക സ്ഥലങ്ങൾ ഒരുക്കി ബി.ബി.എം.പി

by admin

ബെംഗളൂരു : ബെംഗളൂരുവിൽ തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കാനായി പ്രത്യക സ്ഥലങ്ങൾ ഒരുക്കി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). കോർപ്പറേഷന്റെ എട്ടു സോണുകളിലും എട്ടു സ്ഥലങ്ങൾ വീതമാണ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി വിജയിക്കുകയാണെങ്കിൽ നഗരത്തിന്റെ എല്ലാ മേഖലയിലേക്കും വ്യാപിക്കാനാണ് തീരുമാനം.

ബി.ബി.എം.പി. സ്പെഷ്യൽ കമ്മിഷണർ (ആരോഗ്യം) സുരൾക്കർ വികാസ് പദ്ധതി ഉദ്ഘാടനം ചെയ്‌തു. ഭക്ഷണം കൊടുക്കുന്ന നിശ്ചിതസ്ഥലങ്ങളിൽ വെള്ളവും ഭക്ഷണവും ഫീഡിങ് സ്റ്റേഷനാണെന്ന് വ്യക്തമാക്കുന്ന ബോർഡും ഉണ്ടാകും.

ഒരു മാസത്തോളം നിരീക്ഷിച്ചശേഷമാകും പദ്ധതി വ്യാപിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. നഗരത്തിൽ രണ്ടരലക്ഷത്തോളം തെരുവുനായകളുണ്ടെന്നാണ് കണക്ക്

യൂറിൻ ജിഹാദ്’; പാത്രത്തില്‍ മൂത്രമൊഴിച്ച്‌ മാവ് കുഴച്ച വീട്ടുവേലക്കാരിയുടെ വീഡിയോയില്‍ വിദ്വേഷ പ്രചാരണം; അറസ്റ്റിന് പിന്നാലെ തിരുത്ത്

ജോലി നോക്കുന്ന വീടിന്റെ അടുക്കളയില്‍ പാത്രത്തില്‍ മൂത്രമൊഴിച്ച ശേഷം അതുതന്നെ മാവ് കുഴയ്ക്കാനുപയോഗിച്ച യുവതിയെ അറസ്റ്റ് ചെയ്ത ഞെട്ടിക്കുന്ന സംഭവം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.ഉത്തർപ്രദേശിലെ ഗാസിയാബാദിലെ വീട്ടുജോലിക്കാരി 32കാരി റീനയാണ് പിടിയിലായത്. എന്നാല്‍ അറസ്റ്റിന് മുമ്ബ് ഈ സംഭവത്തെ ‘യൂറിൻ ജിഹാദ്’ എന്ന പേരില്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് ഒരു വിഭാഗം ദേശീയമാധ്യമങ്ങള്‍ ചെയ്തത്.

ഒടുവില്‍ യുവതി അറസ്റ്റിലായതിനു പിന്നാലെ ഇതില്‍ തിരുത്തുമായി രംഗത്തെത്തി.ഇന്ത്യ ടിവി, ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാൻ തുടങ്ങിയ മാധ്യമങ്ങളാണ് വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പോസ്റ്റ് ചെയ്ത് ഇന്ത്യ ടിവിയുടെ ഹിന്ദിയിലുള്ള ട്വീറ്റ് ഇങ്ങനെയായിരുന്നു- ‘ഗാസിയാബാദിലെ ക്രോസിങ് റിപ്പബ്ലിക് സൊസൈറ്റിയില്‍ മൂത്ര ജിഹാദ് സംഭവം പുറത്തുവന്നു. ഇത് മുഴുവൻ കുടുംബാംഗങ്ങളുടെയും കരള്‍ തകരാറിലാക്കി’.ഒക്ടോബർ 16 വൈകീട്ട് 4.23നായിരുന്നു ഈ ട്വീറ്റ്.

ഇതേ വീഡിയോ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും ‘മൂത്ര ജിഹാദ്’ എന്ന അടിക്കുറിപ്പോടെ ഇന്ത്യ ടിവി പോസ്റ്റ് ചെയ്തു. എന്നാല്‍, തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടിങ്ങിനെതിരെ പ്രതിഷേധവും വിമർശനവും ഉയർന്നതോടെ ഇന്ത്യ ടിവി തങ്ങളുടെ അവകാശവാദം പരിശോധിക്കുകയും പ്രതിയുടെ പേര് റീന എന്നാണെന്ന് വ്യക്തമായതോടെ ഫാക്‌ട് ചെക്ക് എന്ന പേരില്‍ പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു.ആട്ടയില്‍ മൂത്രമൊഴിച്ച്‌ മാവ് കുഴച്ച വേലക്കാരി മുസ്‌ലിം അല്ല’- എന്നായിരുന്നു ഇന്ത്യ ടിവിയുടെ ഫാക്‌ട് ചെക്ക് പോസ്റ്റ്. എന്നാല്‍ ഇതിനൊപ്പം പങ്കുവച്ച തെറ്റായ പ്രചാരണ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് തങ്ങളുടെ മുൻ ട്വീറ്റിന്റേത് ആവാതിരിക്കാനും ഇന്ത്യ ടിവി ശ്രദ്ധിച്ചു.

മറ്റൊരാള്‍ പങ്കുവച്ച ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടും അറസ്റ്റിനു ശേഷമുള്ള വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടുമാണ് ഇവർ ഫാക്‌ട് ചെക്ക് ട്വീറ്റിനൊപ്പം നല്‍കിയിരിക്കുന്നത്. ഒക്ടോബർ 17 ഉച്ചയ്ക്ക് 1.50നാണ് ഈ ട്വീറ്റ്.സംഭവത്തിലെ വിദ്വേഷപ്രചാരണം ചൂണ്ടിക്കാട്ടി ഫാക്‌ട് ചെക്ക് സ്ഥാപനമായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ രംഗത്തെത്തി. ‘മൂത്ര ജിഹാദെന്ന് ഇന്ത്യ ടിവി പറഞ്ഞു. പിന്നീട് അവരുടെ തന്നെ വ്യാജ പ്രചാരണത്തില്‍ ഫാക്‌ട് ചെക്ക് നടത്തി’- സുബൈർ ട്വീറ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group