ബെംഗളൂരു :കോവിഡ് സാഹചര്യം അനിയന്ത്രിതമാകുകയും നഗരത്തിൽ പുതിയ ഹോട്സ്പോട്ടുകൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ ബിബിഎംപി പരിധിയിൽ പെടുന്ന മുഴുവൻ വീടുകളും കേന്ദ്രീരീകരിച്ചു കോവിഡ് പരിശോധന നടത്താൻ ബിബിഎംപി തയ്യാറെടുക്കുന്നു .
സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം ബെംഗളൂരുവിലെ ഓരോ നിവാസിയുടെയും ആരോഗ്യം പരിശോധിക്കാൻ ബിബിഎംപി തീരുമാനിച്ചു. ഇതിനായി ബിബിഎംപി 3,000 ബ്ലോക്ക് ടീമുകൾ രൂപീകരിക്കും, അത് ഓരോ വീടുകളും സന്ദർശിക്കും.
ഈ മെഗാ സ്ക്രീനിംഗ് പ്രോഗ്രാം ബിബിഎംപി പരിധിയിൽ ഉൾക്കൊള്ളുന്ന 36 ലക്ഷം വീടുകളിൽ നടപ്പിലാക്കാനാണ് തീരുമാനം . ആദ്യ ഘട്ടം എന്ന നിലയിൽ 13 ലക്ഷം വീടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിബിഎംപി കമ്മീഷണർ ബി എച്ച് അനിൽ കുമാർ പറഞ്ഞു.
പടരായണ പുരയിലും ഹൊങ്ങസാന്ദ്രയിലും സാമൂഹ്യ വ്യാപന സംശയം നില നിൽക്കുന്നതിനിടെ ശിവാജി നഗറിൽ കൂടി രോഗ ബാധ അനിയന്ത്രിതമായതിനെ തുടർന്നാണ് സർക്കാർ ബി ബി എം പി ക്കു നിർദ്ദേശം നൽകിയത് .
- ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു
- ഇന്ന് സംസ്ഥാനത്തു കോവിഡ് – 19 ബാധിച്ചത് 55 പേർക്ക്
- രാജ്യത്തു ലോക്കഡോൺ 4.0 മെയ് 31 വരെ നീട്ടി , മാർഗ രേഖ ഇന്ന് പ്രഖ്യാപിക്കും
- നിർബന്ധിത കൊറന്റൈൻ , ഇളവുകൾ പ്രഖ്യാപിച്ചു കർണാടക
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/