കാറിന്‍റെ ബമ്ബര്‍ കടിച്ചു കീറുന്ന കടുവയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബംഗളൂരുവിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലാണ് സംഭവമെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാറിന്‍റെ ബമ്ബറില്‍ കടിച്ചുതൂങ്ങിയ കടുവയുടെ വിഡിയോ ആണ് വൈറല്‍ ആകുന്നത്. ബന്നാര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കെത്തിയവരുടെ കാറിലാണ് കടുവ പിടിത്തമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു ബംഗാള്‍ കടുവ ഒരു ടൂറിസ്റ്റ് വാഹനം പുറകില്‍ നിന്ന് വലിച്ചു നീക്കുന്നതായിട്ടാണ് കാണിക്കുന്നത്. കാറിന്‍റെ പിന്നിലെ ബമ്ബറില്‍ പല്ലും നഖവുമുപയോഗിച്ച് പിടുത്തമിട്ട കടുവ കാറിനെ അല്പം പിന്നിലേക്ക് വലിക്കുകയും ചെയ്തു.
കടുവയുടെ പിടുത്തത്തില്‍
ഒടുവില്‍ ബമ്ബര്‍ പൊളിയുന്നതും ക്യാമറ പാന്‍ ചെയ്യുമ്ബോള്‍, വാഹനത്തിനുള്ളില്‍ ആളുകള്‍ ഇരിക്കുന്നതും കാണാം.
വൈറലായ ഈ വീഡിയോ ദൃശ്യങ്ങള്‍ ബന്നാര്‍ഘട്ട പാര്ക്കില്നിന്നുള്ളതാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായാണ് വിവരം. എന്നാല്‍, ഈ വിഡിയോ രണ്ടുമാസം മുമ്ബുള്ളതാണെന്നും സൂചനകളുണ്ട്. പാര്‍ക്കിനകത്തെ സഫാരിക്കിടെ വാഹനം ബാറ്ററി തകരാറിനെ തുടര്‍ന്ന് നിന്നുപോയപ്പോഴാണ് സംഭവം എന്നും പിന്നീട് റെസ്ക്യൂ സംഘമെത്തി വാഹനം കെട്ടിവലിച്ച് പുറത്തെത്തിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.