ബാംഗ്ലൂർ: പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും ആയ ശ്രി ടി. ഡി. രാമകൃഷ്ണൻ ബാംഗ്ലൂരിലെ ഒരുകൂട്ടം മലയാളികൾ ചേർന്ന് നിർമ്മിച്ച ഷോർട് ഫിലിം കരതലാമലകം ഇന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഔദ്യോഗികമായി ലോഞ്ച് ചെയ്തു
മില്ലേനിയം വിഡിയോസിൻറെ ഇത്തിരിപ്പടം (ITHIRIPADAM ) യൂട്യൂബ് ചാനൽ വഴി ജനങ്ങൾക്ക് ഈ ഹ്രസ്വ ചിത്രം കാണാൻ സാധിക്കും പൂർണമായും ബെംഗളൂരുവിൽ ചിത്രീകരിച്ച ഈ ലഘുചിത്രം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജസിൻ എസ് ആണ് , സുജിത് കോഴിക്കോടും ഷിബിൻ ചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നു . പ്രവീൺ പുരുഷോത്തമൻ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നതു , ചിത്രസംയോജനം സുദീപ് സുരേന്ദ്രൻ .ഇന്ന് മുതൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഈ ചിത്രം കാണാൻ സാധിക്കും .