Author: ദസ്തയേവ്‌സ്കി

  • ഉഗാദി – റംസാൻ ആഘോഷം,:ബെംഗളൂരു മലയാളികളും ‘കുടുങ്ങും’; നിരക്ക് കുത്തനെ ഉയർത്തി സ്വകാര്യ ബസുകൾ

    ഉഗാദി – റംസാൻ ആഘോഷം,:ബെംഗളൂരു മലയാളികളും ‘കുടുങ്ങും’; നിരക്ക് കുത്തനെ ഉയർത്തി സ്വകാര്യ ബസുകൾ

    ബെംഗളൂരു: ഉഗാദി – റംസാൻ ആഘോഷങ്ങൾ എത്തുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി ബെംഗളൂരുവിലെ സ്വകാര്യ ബസുകൾ. അവധി ആഘോഷിക്കാൻ വീടുകളിലേക്കും മറ്റിടങ്ങളിലേക്കും പോകാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി നൽകുന്നതാണ് ടിക്കറ്റ് നിരക്കുയർത്തിയ തീരുമാനം. ട്രെയിനിൽ ടിക്കറ്റ് ലഭിക്കാത്ത ആയിരക്കണക്കിനാളുകളാണ് നാട്ടിലെത്താൻ സ്വകാര്യ ബസിനെ ആശ്രയിക്കുന്നത്.ഉഗാദി, റംസാൻ ആഘോഷങ്ങൾ എത്തിയതോടെ ബെംഗളൂരുവിലെ ബസ് സ്റ്റേഷനുകളും റെയിൽവേ സ്റ്റേഷനുകളിലും തിരക്ക് തുടരുകയാണ്. ഇന്നും നാളെയും നിലവിൽ അനുഭവപ്പെടുന്നതിനേക്കാൾ തിരക്ക് വർധിക്കാനുള്ള സാധ്യതയാണുള്ളത്. നാളെയാണ് ഉഗാദി.

    തിങ്കളാഴ്ച റംസാൻ കൂടി എത്തുന്നതോടെ വൻ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. ട്രെയിനുകളും സർക്കാർ ബസുകളിലും ടിക്കറ്റ് ലഭിക്കാതെ വന്നതോടെ സ്വകാര്യ ബസുകളെ ആശ്രയിച്ചവരാണ് ഉയർന്ന ടിക്കറ്റ് നിരക്കിൽ കുടുങ്ങിയത്. ഇരട്ടി തുക നൽകി പലരും ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.ഷിവമോഗയിലേക്കുള്ള 600 രൂപയുടെ ടിക്കറ്റിന് നിലവിൽ ഈടാക്കുന്നത് 1,200 രൂപയാണെന്ന് ബെംഗളൂരുവി ജോലി ചെയ്യുന്ന ഒരു ഐടി ജീവനക്കാരൻ വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് 800 രൂപയായിരുന്ന മംഗളൂരുവിലേക്കുള്ള ബസ് ടിക്കറ്റ് നിരക്ക് ഇപ്പോൾ 1,400 രൂപയായതായി ഒരു വിദ്യാർഥിനി അറിയിച്ചതായി ഹിന്ദു റിപ്പോർട്ട് ചെയ്തു. അടുത്തമാസം വിഷു, ഈസ്റ്റർ ആഘോഷങ്ങൾ എത്താനിരിക്കെ കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയരാനുള്ള സാധ്യതയും കൂടുതലാണ്. ആയിരക്കണക്കിന് മലയാളികളാണ് ബെംഗളൂരുവിൽ നിന്നടക്കം നാട്ടിലെത്താൻ ബസ് – ട്രെയിൻ ടിക്കറ്റിനായി ശ്രമം നടത്തുന്നത്.

    അപ്രതീക്ഷിതമായി നിരക്ക് വർധിപ്പിച്ചെന്ന ആരോപണം പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ തള്ളി. ടിക്കറ്റ് നിരക്കിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് നടരാജ് ശർമ്മ വ്യക്തമാക്കി. അതേസമയം, തിരക്ക് കണക്കിലെടുത്ത് മാർച്ച് 31 വരെ 2,000 അധിക ബസുകൾ ക്രമീകരിക്കുമെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ധർമ്മസ്ഥല, കുക്കേസുബ്രഹ്മണ്യ, ഷിവമോഗ, ഹാസൻ, മംഗലാപുരം, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവൻഗെരെ, ഹുബ്ബാലി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ച്ചൂർ, യദാർ, തിരുപ്പതി, ബല്ലരി, കലബുറഗി എന്നിവടങ്ങളിലേക്കാണ് അധിക സർവീസുകൾ പ്രഖ്യാപിച്ചത്.

    വിജയവാഡ, ഹൈദരാബാദ്, മൈസൂരു, വിരാജ്പേട്ട്, കുശാൽനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് മൈസൂരു റോഡ് ബസ് സ്റ്റേഷനിൽ നിന്ന് അധിക ബസുകൾ ക്രമീകരിച്ചു. ചെന്നൈ, കോയമ്പത്തൂർ, മധുര, കുംഭകോണം, തിരുച്ചി, പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളെ ഉൾക്കൊള്ളുന്ന തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള പ്രീമിയം ബസ് സർവീസുകൾ ശാന്തിനഗർ ടിടിഎംസിയിൽ നിന്ന് പുറപ്പെടും. കെഎസ്ആർടിസി വെബ്‌സൈറ്റ് (www.ksrtc.karnataka.gov.in) വഴി ഓൺലൈൻ ബുക്കിങ് നടത്താം.

  • ബെംഗളൂരു: ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്നു; മലയാളി പിടിയില്‍

    ബെംഗളൂരു: ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്നു; മലയാളി പിടിയില്‍

    ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍. വയനാട് തിരുനെല്ലി സ്വദേശി ഉണ്ണികപ്പറമ്പ് ഊരിലെ ഗീരീഷ് (38) ആണ് പിടിയിലായത്. ഭാര്യ നാഗി (30), മകള്‍ കാവേരി (5), നാഗിയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയായിരുന്നു ഗിരീഷ് കൊലപ്പെടുത്തിയത്. വയനാട് തലപ്പുഴയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 

    കര്‍ണാടകയിലെ കൊലത്തോട് കാപ്പി തോട്ടത്തില്‍ ജോലിക്കെത്തിയതായിരുന്നു ഗീരിഷും കുടുംബവും. വ്യാഴാഴ്ചയായിരുന്നു കൂട്ടക്കൊല നടന്നത്. ഗിരീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഗീരീഷും നാഗിയും തര്‍ക്കം പതിവായിരുന്നു. സംഭവ ദിവസമായ വ്യാഴാഴ്ചയും തര്‍ക്കം നടന്നു. തര്‍ക്കം രൂക്ഷമായതോടെ ഗീരീഷ് വാള്‍ ഉപയോഗിച്ച് നാഗിയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിന് സാക്ഷിയായ മകളേയും നാഗിയുടെ മാതാപിതാക്കളേയും ഇയാള്‍ കുത്തിക്കൊന്നു. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.

    നാഗിയേയും മാതാപിതാക്കളേയും ജോലിക്ക് കാണാതായതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുടക് എസ്പി രാമരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

  • കുടുംബങ്ങളെ അകറ്റുന്ന ലഹരി വ്യാപനത്തെ കരുതിയിരിക്കുക: വിസ്ഡം സ്റ്റുഡൻസ് ഇഫ്താർ ബാംഗ്ലൂരിൽ സംഘടിപ്പിച്ചു

    കുടുംബങ്ങളെ അകറ്റുന്ന ലഹരി വ്യാപനത്തെ കരുതിയിരിക്കുക: വിസ്ഡം സ്റ്റുഡൻസ് ഇഫ്താർ ബാംഗ്ലൂരിൽ സംഘടിപ്പിച്ചു

    ബാംഗ്ലൂരു: “ധർമ്മസമരത്തിന്റെ വിദ്യാർത്ഥി കാലം” എന്ന പ്രമേയത്തിൽ മെയ് 11ന് പെരിന്തൽമണ്ണയിൽ വച്ച് നടത്താനിരിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ ബാംഗ്ലൂർ ഏരിയ പ്രീ-കോൺഫറൻസും ക്യാമ്പസ് ഇഫ്താർ മീറ്ററും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

    വിവിധ കോളജുകളും യൂണിവേഴ്‌സിറ്റികളുമായുള്ള വിദ്യാർത്ഥി കൂട്ടായ്മകളെ ഏകോപിപ്പിച്ച് ബാംഗ്ലൂരിലെ സ്റ്റുഡൻസ് വിംഗ് നേതൃത്ത്വത്തിൽ നടന്ന ഈ ചടങ്ങിൽ നൂറിലധികം വിദ്യാർത്ഥികളും വിദ്യാർഥിനികളും പങ്കെടുത്തു. റമദാനിന്റെ ആത്മീയ മാന്യതയും ജീവിതത്തിലെ വിശുദ്ധിയുടെ പ്രാധാന്യവും ഊന്നിപ്പറയുന്നതോടൊപ്പം, വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും ഭാവിക്ക് ഭീഷണിയായി മാറുന്ന ലഹരിക്കടത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സമ്മേളനം വാദിച്ചു.

    ശിവാജിനഗറിലെ സലഫി മസ്ജിദ് ഖത്തീബ് നിസാർ സ്വലാഹി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ഇസ്‌ലാമിക വിശ്വാസവും ജീവിതത്തിലെ ശുദ്ധിയുടെ പ്രാധാന്യവും ഹൃദ്യമായി പ്രതിപാദിച്ച അദ്ദേഹം, യുവത്വം ലഹരിയിൽ മുങ്ങുമ്പോൾ സമൂഹത്തിന്റെ അടിസ്ഥാനങ്ങൾ തകർന്നടിയുമെന്നും അതിനെ ചെറുക്കേണ്ടത് പൗരബോധമുള്ള ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Zulnoorain കേരള മസ്ജിദ് ഖത്തീബ് മുബാറക് മുസ്തഫ “ധർമ്മസമരത്തിന്റെ വിദ്യാർത്ഥി കാലം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വിദ്യാർത്ഥി ജീവിതം സത്യമേടായി നിലകൊള്ളേണ്ട സമയമാണെന്നും, അതിന് ലഹരിയുടെ വലയിൽ കുടുങ്ങാതെ ആത്മവികാസത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം പ്രതിപാദിച്ചു.

    വിദ്യാർത്ഥികൾക്കിടയിൽ താല്പര്യവും ഉണർവും സൃഷ്ടിച്ച ഈ പരിപാടിയിൽ സ്റ്റുഡൻസ് വിംഗ് സെക്രട്ടറി ഫൗസാൻ സ്വാഗതം ആശംസിച്ചു. സ്റ്റുഡൻസ് വിംഗ് പ്രസിഡണ്ട് അർഷക അധ്യക്ഷനായി. സ്റ്റുഡൻസ് വിംഗ് നാഷണൽ കോഓർഡിനേറ്റർ നാമിൻ പരിപാടിയുടെ മോഡറേറ്ററായിരുന്നുവെന്നത് പരിപാടിയുടെ ഗൗരവം കൂട്ടി.

    ആശംസകൾ അർപ്പിച്ച് ആമ്പർ ലത്തീഫ് പ്രസംഗിച്ചു. യുവത്വം സമൂഹത്തിന്റെ ഉണർവിന്റെ പ്രതീകമാണെന്നും, അവരിൽ ലഹരിയുടെ കയറൊഴിയാതെ മൂല്യബോധമുള്ള ഒരു തലമുറയാകാൻ എല്ലാവരും ഒന്നിച്ച് ശ്രമിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

    ക്യാമ്പസുകളിൽ നിന്നുള്ള പ്രതിനിധികൾ റമദാനിൽ ലഭിക്കുന്ന ആത്മീയ മനസ്സാക്ഷിയും അതിന്റെ തുടർച്ചയായി സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനുള്ള പ്രവർത്തന പഥവും വിശദമായി ചർച്ച ചെയ്തു. മദ്‌റസാ വിദ്യാഭ്യാസം മാത്രമല്ല, വിശ്വാസം ജീവിതത്തിൽ നിറയണമെന്ന സന്ദേശവും സമ്മേളനം മുന്നോട്ടു വെച്ചു.

    “വിദ്യാർത്ഥി കാലം നീതിയുടെ കാവൽക്കാർ വളരാനുള്ള അത്യാവശ്യ ഘട്ടമാണ്. ലഹരി ഉപയോഗം കുടുംബ ബന്ധങ്ങൾ നശിപ്പിക്കുന്ന ഏറ്റവും വലിയ വില്ലനായിരിക്കുകയാണ്. അതിനെ ചെറുക്കാൻ നാം ഒരുമിക്കണം,” എന്നായിരുന്നു സമ്മേളനത്തിലെ പ്രധാന ആഹ്വാനം.

    വിവിധ കോഴ്സുകളിലും പഠനം നടത്തുന്ന വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കിയവർ ഉൾപ്പെടെ ഭക്തിയോടും ഉത്സാഹത്തോടും കൂടിയ ഒരു കൂട്ടായ്മയായി ഈ സമ്മേളനം മാറി. പരിപാടി മുഴുവൻ വിശ്വാസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും അതിനാൽ തന്നെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ ആത്മവിശ്വാസം നൽകുകയും ചെയ്തു.

    മെയ് 11ന് പെരിന്തൽമണ്ണയിൽ വച്ച് നടക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ മുന്നോടിയായി നടന്ന ഈ പ്രീ-കോൺഫറൻസ്, വിദ്യാർത്ഥി സമൂഹത്തെ സമഗ്രമായൊരു ദിശയിലേക്ക് നയിക്കാനുള്ള ഒരു പരിശ്രമമായിരുന്നു.

    ഈ പരിപാടിയിലൂടെ ലഭിച്ച ഉണർവിന്റെയും ധ്യാനത്തിന്റെയും മൂല്യങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

  • ഹോംസ്റ്റേകളിൽ മദ്യം വിളമ്പരുതെന്ന് കർശന നിർദേശം

    ഹോംസ്റ്റേകളിൽ മദ്യം വിളമ്പരുതെന്ന് കർശന നിർദേശം

    മടിക്കേരി : ഇനിമുതൽ താമസക്കാർക്കും അതിഥികളായെത്തുന്ന വിനോദസഞ്ചാരികൾക്കും മദ്യം വിളമ്പരുതെന്ന് കുടകിലെ ഹോംസ്റ്റേകൾക്ക് കർശന നിർദേശം. ഹോംസ്റ്റേകളിൽ മദ്യം വിൽക്കാനും പാടില്ലെന്ന് കുടക് ഡെപ്യൂട്ടി എക്സൈസ് സൂപ്രണ്ട് ചൈത്ര ഉത്തരവിട്ടു.

    ഹംപിയിൽ വിനോദസഞ്ചാരികൾ പീഡനത്തിന് വിധേയരായശേഷമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശം. വേനലവധിക്കാലത്ത് കേരളത്തിൽനിന്നടക്കം സഞ്ചാരികളുടെ ഒഴുക്കായിരിക്കും കുടകിലേക്ക്. ഇതേത്തുടർന്നാണ് ഹോംസ്റ്റേകൾക്ക് പുതിയ മാർഗനിർദേശം.

    കൂടാതെ, മദ്യം കരുതുന്ന വിനോദസഞ്ചാരികൾ അത് വാങ്ങിയതിന്റെ ബില്ല് കൈയിൽ സൂക്ഷിക്കണം. ഇക്കാര്യത്തിൽ അതത് ഹോംസ്റ്റേ ജീവനക്കാർ ശ്രദ്ധചെലുത്തണം. കൂടാതെ, ഹോംസ്റ്റേകളിൽ ഒരുകാരണവശാലും ബാലവേല അനുവദിക്കില്ലെന്നും രജിസ്ട്രേഷനില്ലാത്തവയ്ക്കെതിരേ കർശന നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.

    വിവാദങ്ങൾ അവസാനിക്കുന്നില്ല; മോഹൻലാൽ സൈന്യത്തില്‍ തുടരാന്‍ ഇനി അര്‍ഹനല്ലെന്ന് രാമസിംഹൻ

    എമ്പുരാന്‍ സിനിമയുടെ റിലീസ് സിനിമാഗ്രൂപ്പുകളും കടന്നുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയിലെ പ്രമേയത്തില്‍ കടന്നുവരുന്ന സംഘപരിവാര്‍ വിമര്‍ശനമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിനിമ സംസാരിക്കുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പല കുറിപ്പുകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ നടൻ മോഹൻലാലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍.

    മോഹന്‍ലാല്‍ സൈന്യത്തില്‍ തുടരാന്‍ ഇനി അര്‍ഹനല്ലെന്നാണ് രാമസിംഹന്‍ അഭിപ്രായപ്പെട്ടത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് രാമസിംഹൻ ഇത് കുറിച്ചത്. 2009ലാണ് ഇന്ത്യന്‍ സൈന്യം മോഹന്‍ലാലിന് ഓണററിയായി ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. പൃഥ്വിരാജിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. മട്ടാഞ്ചേരി മാഫിയയുടെ ആളാണ് പൃഥ്വിരാജെന്നും ജിഹാദിയാണെന്നുമാണ് പൃഥ്വിരാജിനെക്കുറിച്ചുള്ള ആരോപണം.

    അതേസമയം ചിത്രത്തെയും പൃഥ്വിരാജിനെയും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 2002 ൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ മുസ്ലീം വംശഹത്യയെ കുറിച്ച് ചിത്രം പ്രതിബാധിക്കുന്നുണ്ട്. ഫാസിസം കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമ മറനീക്കി കൊണ്ടുവരുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചില കുറിപ്പുകളില്‍ പറയുന്നത്. ഇക്കാലത്ത് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ ചെറിയ ധൈര്യം പോരന്നും പൃഥ്വിരാജും മുരളി ഗോപിയും മോഹൻലാലും ആന്റണി പെരുമ്പാവൂരുമടക്കം എല്ലാ അണിയറപ്രവർത്തകരും ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും നിരവധി പേർ അഭിപ്രായം പറയുന്നുണ്ട്.

  • ബെംഗളൂരു : നികുതിയടയ്ക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരേ നടപടി ശക്തമാക്കി ഗതാഗതവകുപ്പ്

    ബെംഗളൂരു : നികുതിയടയ്ക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരേ നടപടി ശക്തമാക്കി ഗതാഗതവകുപ്പ്

    ബെംഗളൂരു : മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്തത്‌ നികുതിയടയ്ക്കാതെ കർണാടകത്തിൽ ഓടുന്ന വാഹനങ്ങൾക്കെതിരേ നടപടി ശക്തമാക്കി ഗതാഗതവകുപ്പ്. മാർച്ച് ഒന്നുമുതൽ 20വരെ ബെംഗളൂരുവിൽ നടത്തിയ പരിശോധനയിൽ നികുതിയിനത്തിലും പിഴയിനത്തിലുമായി 40.2 കോടി രൂപ പിരിച്ചെടുത്തു.

    നികുതിയിനത്തിൽ 39.8 കോടിയും പിഴയിനത്തിൽ 2.5 ലക്ഷം രൂപയുമാണ് പിരിച്ചെടുത്തത്. 544 കേസുകളെടുക്കുകയും 244 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്. കർണാടകത്തിനുപുറത്ത് രജിസ്റ്റർചെയ്ത് കൃത്യമായ നികുതിയടയ്ക്കാതെ ബെംഗളൂരുവിൽ ഓടുന്ന വാഹനങ്ങൾക്കെതിരേ നടപടി ശക്തമാക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

    ഇലക്ട്രോണിക്സിറ്റിയിൽ 11.7 കോടി രൂപയും ബെംഗളൂരു ഈസ്റ്റിൽ 9.4 കോടി രൂപയും കെആർ പുരത്ത് 3.7 കോടി രൂപയുമാണ് ആർടിഒ പിരിച്ചെടുത്തത്.ആദ്യം വിലകൂടിയ വാഹനങ്ങളെമാത്രമാണ് പരിശോധിച്ചതെന്നും ഇപ്പോൾ എല്ലാ വാഹനങ്ങളെയും പരിശോധിച്ചുതുടങ്ങിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

    മോട്ടോർ വാഹന നിയമമനുസരിച്ച് മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർചെയ്‌ത വാഹനം 11 മാസത്തിൽ കൂടുതൽ ഓടിക്കാൻ പാടില്ല. 11 മാസം കഴിഞ്ഞാൽ വാഹനം കർണാടകത്തിൽ വീണ്ടും രജിസ്റ്റർചെയ്യണം. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ വിലയുള്ള കാറുകൾക്ക് വാഹനവിലയുടെ 13 ശതമാനമാണ് നികുതി. അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയിൽ വിലയുള്ള വാഹനത്തിന് 14 ശതമാനവും 10-20 ലക്ഷത്തിനും ഇടയിൽ വിലയുള്ള വാഹനത്തിന് 17 ശതമാനവും 20 ലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനത്തിന് 18 ശതമാനവുമാണ് നികുതി. കേരളത്തിൽ രജിസ്റ്റർചെയ്ത ഒട്ടേറെ വാഹനങ്ങൾ ബെംഗളൂരുവിൽ ഓടുന്നുണ്ട്.

    ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്, കുട്ടികളെ താൻ നോക്കുമെന്ന് ഒരേയൊരു ഡിമാൻഡ്

    ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ ഒരു യുവാവാണ് തന്റെ ഭാര്യയുടെ വിവാഹം അവളുടെ കാമുകനുമായി നടത്താൻ തീരുമാനിച്ചത്. ഭാര്യ മറ്റൊരു യുവാവുമായി അടുപ്പത്തിലാണ് എന്ന് അറിഞ്ഞപ്പോഴാണ് ബബ്ലു എന്ന യുവാവ് രണ്ട് കുട്ടികളെയും തന്റെ ചുമതലയിൽ വിടണമെന്നും അങ്ങനെ എങ്കിൽ കാമുകനെ വിവാഹം കഴിക്കാമെന്നും ഭാര്യയോട് പറയുന്നത്. അങ്ങനെ ഇത് ഭാര്യ സമ്മതിക്കുകയും വിവാഹം നടക്കുകയുമായിരുന്നു.

    2017 -ലാണ് ബബ്ലൂവും രാധികയും വിവാഹിതരാവുന്നത്. ഇവർക്ക് 7 -ഉം 9 -ഉം വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മിക്കവാറും ബബ്ലു ജോലിക്കായി വീട്ടിൽ നിന്നും ദൂരെ പോയിരിക്കുകയാവും. ആ സമയത്താണ് രാധിക ഗ്രാമത്തിലെ മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്നത്. 

    പിന്നീട് ഇത് ബബ്ലുവിന്റെ കുടുംബം അറിയുകയും ബബ്ലുവിനെ അറിയിക്കുകയുമായിരുന്നു. ബബ്ലു ആദ്യം ഇത് അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും എങ്ങനെ ഇത് പരിഹരിക്കും എന്ന് മനസിലായില്ല. പിന്നാലെയാണ് നാട്ടുകാരെ അറിയിക്കുകയും തനിക്ക് യുവാവുമായി ഭാര്യയുടെ വിവാഹം നടത്തണമെന്നാണ് എന്ന് പറയുകയും ചെയ്യുന്നത്. 

    ആദ്യം അയാൾ കോർട്ടിൽ പോയി ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തുകയാണ് ബബ്ലു ചെയ്തത്. പിന്നീട് അവരെ ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് മാലകൾ അണിയിക്കുകയും മറ്റ് ചടങ്ങുകൾ നടത്തുകയും ചെയ്യുകയായിരുന്നു. അതിന് മുമ്പ് ബബ്ലു രണ്ട് കുട്ടികളെയും തനിക്കൊപ്പം നിർത്തണമെന്ന് രാധികയോട് ആവശ്യപ്പെട്ടു. അവർ ഈ ആവശ്യം അം​ഗീകരിക്കുകയും ചെയ്തു. നാട്ടുകാരടക്കം ഒരുപാടുപേർ വിവാഹത്തിൽ പങ്കെടുത്തു. ഇവരുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു വിവാഹം. ബബ്ലു തന്നെയാണ് വിവാഹ ചടങ്ങുകൾക്ക് അടക്കം മുൻകയ്യെടുത്തതും. 

  • നന്ദിനി പാലിന്റെ വില ലിറ്ററിന് നാല് രൂപ കൂട്ടി

    നന്ദിനി പാലിന്റെ വില ലിറ്ററിന് നാല് രൂപ കൂട്ടി

    കർണാടകയിൽ പാൽ വില കൂട്ടി സിദ്ധരാമയ്യ സർക്കാർ. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി മിൽക്കിന് ലിറ്ററിന് നാലു രൂപയാണ് വർദ്ധിപ്പിക്കുന്നത്. വില വർദ്ധന ഫെഡറേഷന്റെയും കർഷക സംഘടനകളുടെയും ആവശ്യം പരി​ഗണിച്ചെന്നാണ് സർക്കാരിന്റെ വാദം.മാർച്ച് 30 ന് കർണാടകയിലുടനീളം വലിയ ആഘോഷങ്ങളോടെ ആഘോഷിക്കുന്ന ഉഗാദി ഉത്സവത്തിന് മുന്നോടിയായാണ് കുത്തനെയുള്ള വില വർദ്ധനവ്. ഇതോടെ ഹോട്ടലുകളിലും, ബേക്കറികളിലും കാപ്പി, ചായ, എല്ലാ പാൽ ഉത്പ്പന്നങ്ങളുടെയും വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്.

    അടുത്തിടെ മെട്രോ, ആർടിസി ബസ് ചാർജുകൾ വർദ്ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ നേരിടുന്നത് രൂക്ഷ വിമർശനമായിരുന്നു. വൈദ്യുതി നിരക്കും സർക്കാർ പരിഷ്കരിച്ചിരുന്നു. പാൽ വില ലിറ്ററിന് 5 രൂപ വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാൽ വില 4 രൂപ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തൈര് വിലയും കിലോഗ്രാമിന് 4 രൂപ വർദ്ധിപ്പിച്ചു. ഇപ്പോൾ 54 രൂപയായി. മുമ്പ് തൈര് വില കിലോഗ്രാമിന് 50 രൂപയായിരുന്നു. ഏറ്റവും ചെലവുള്ള നീലക്കവർ നന്ദിനി പാലിന് ലിറ്ററിന് 44 രൂരയായിരുന്നത് 48 രൂപയാകും.

    പാൽഉൽപാദകർക്ക് സർക്കാർ 656.07 കോടി രൂപ സബ്സിഡി നൽകാനുണ്ടെന്നും ഇത് 9.04 ലക്ഷം ഗുണഭോക്താക്കളെ ബാധിച്ചുവെന്നും വെങ്കിടേഷ് വെളിപ്പെടുത്തി. ധന വകുപ്പ് ഫണ്ട് അനുവദിച്ചുകഴിഞ്ഞാൽ കുടിശ്ശിക തുക വിതരണം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട സംഭരണ ​​നിരക്കുകൾക്കായി കർഷകർ തുടക്കത്തിൽ ലിറ്ററിന് 10 രൂപ വർധനവ് ആവശ്യപ്പെട്ടിരുന്നു. 

    വില വർധനവിനായുള്ള പ്രതിഷേധങ്ങൾ ഫെബ്രുവരി മുതൽ കർണാടക രാജ്യ റൈത്ത സംഘത്തിന്റെയും ഗ്രീൻ ബ്രിഗേഡിന്റെയും നേതൃത്വത്തിൽ നടന്നുവരികയായിരുന്നു. പാൽ സംഭരണ ​​വില ലിറ്ററിന് കുറഞ്ഞത് 50 രൂപയായി ഉയർത്തണമെന്നും കുറഞ്ഞ താങ്ങുവില (എംഎസ്പി) നടപ്പിലാക്കുന്നതുവരെ ലിറ്ററിന് 10 രൂപ ഇടക്കാല താങ്ങുവില ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

    മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ വർധനവിനെ എതിർത്തിരുന്നെങ്കിലും കർഷകരുടെയും പാൽ ഫെഡറേഷനുകളുടെയും നിരന്തരമായ സമ്മർദ്ദത്തെത്തുടർന്ന് വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ഈ തീരുമാനത്തിന് അംഗീകാരം നൽകി. അവസാന പാൽ വില പരിഷ്കരണം 2024 ജൂൺ 25നാണ് നടന്നത്. ലിറ്ററിന് രണ്ടു രൂപ വർധിപ്പിച്ച് ഓരോ പാക്കറ്റിലും 50 മില്ലി ലിറ്റർ അധികം ചേർത്തു. പുതിയ പരിഷ്കരണത്തിൽ വിലയല്ലാതെ പാലിന്റെ അളവ് വർധനയില്ല.

  • ബെംഗളൂരുവിലെ റോഡുകളുടെ ദയനീയാവസ്ഥ; IT കമ്പനികൾ തിരിച്ചു പോകണോ? – നെറ്റിസൺ മന്ത്രി പ്രിയാംഖ് ഖാർഗെയോട്

    ബെംഗളൂരുവിലെ റോഡുകളുടെ ദയനീയാവസ്ഥ; IT കമ്പനികൾ തിരിച്ചു പോകണോ? – നെറ്റിസൺ മന്ത്രി പ്രിയാംഖ് ഖാർഗെയോട്

    ബെംഗളൂരുവിലെ ഒരു പ്രമുഖ ഐടി പാർക്കിന് സമീപമുള്ള മോശം നിലയിൽ നിൽക്കുന്ന റോഡുകളുടെ വീഡിയോ X പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഒരാളുടെ പോസ്റ്റ് വലിയ പ്രതിഷേധം ഉയർത്തുന്നു. നഗരത്തിലെ അത്യന്തം ദയനീയമായ അടിസ്ഥാന സൗകര്യങ്ങളും നീണ്ടുനിലക്കുന്ന മെട്രോ നിർമാണ പ്രവർത്തനങ്ങളും ജനങ്ങളിൽ രോഷം പരത്തിയിട്ടുണ്ട്.

    • ബെംഗളൂരുവിൽ ഔട്ടർ റിംഗ് റോഡിലെ (ORR) ഇക്കോസ്പേസ് IT പാർക്കിന് സമീപമുള്ള മോശം റോഡുകളുടെ ദൃശ്യങ്ങൾ പങ്കുവച്ച X ഉപയോക്താവ്.
    • കർണാടക IT മന്ത്രി പ്രിയാംഖ് ഖാർഗെയോട് – “നിങ്ങൾക്ക് കമ്പനികൾ ഇവിടെ തുടരണമോ?” എന്ന് ചോദിച്ച് രൂക്ഷ വിമർശനം.
    • വീഡിയോ വലിയ പ്രചാരം നേടുമ്പോൾ, പൊതു ജനങ്ങൾ സർക്കാരിന്റെ അനാസ്ഥയെതിരെ ശക്തമായി പ്രതികരിക്കുന്നു.

    നഗരത്തെ പ്രധാന ഐടി ഹബ്ബുകളിൽ കുഴികളും പൊടിപടലങ്ങളും കാരണം നടക്കുന്നവർക്കും വാഹനയാത്രികർക്കും കടുത്ത പ്രയാസമാണ്. ഇതിന് കൂട്ടായി ബംഗളൂരു മെട്രോ റയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) നടത്തുന്ന നീണ്ട്പോവുന്ന നിർമാണ പ്രവർത്തനങ്ങളും അവസ്ഥ മോശമാക്കുന്നു.

    നിരവധി പ്രമുഖ കമ്പനികൾ പ്രവർത്തിക്കുന്ന ഈ മേഖലയിൽ തകർന്ന റോഡുകളും പൊടി നിറഞ്ഞ അന്തരീക്ഷവുമാണ് ഇപ്പോൾ IT പ്രൊഫഷണലുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. സർക്കാരിന്റെ അനാസ്ഥ IT മേഖലയുടെ ഭാവിയെ ബാധിക്കുമോ എന്ന ആശങ്കയുമായി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.

  • ബെംഗളൂരുവിൽ കാറിൽ വെച്ച് ഫോൺ മറന്നു; മൈസൂരുവിലേക്ക് പോയ ഡ്രൈവർ തിരികെയെത്തി കൈമാറി; ‘സത്യസന്ധനെ’ പുകഴ്ത്തി സോഷ്യൽ മീഡിയ

    ബെംഗളൂരുവിൽ കാറിൽ വെച്ച് ഫോൺ മറന്നു; മൈസൂരുവിലേക്ക് പോയ ഡ്രൈവർ തിരികെയെത്തി കൈമാറി; ‘സത്യസന്ധനെ’ പുകഴ്ത്തി സോഷ്യൽ മീഡിയ

    നഷ്ടപ്പെട്ട ഫോൺ തിരികെ നൽകാൻ ഒരു മൈൽ കൂടി ഓടി ബെംഗളൂരുവിലെ ടാക്സി ഡ്രൈവർ. “സത്യസന്ധനായ ക്യാബ് ഡ്രൈവർ നഷ്ടപ്പെട്ട ഫോൺ തിരികെ നൽകി” എന്ന തലക്കെട്ടുള്ള റെഡ്ഡിറ്റ് പോസ്റ്റിലൂടെയാണ് ഈ വാർത്ത എല്ലാവരും അറിഞ്ഞത്. വളരെ പെട്ടെന്ന് തന്നെ ഈ പോസ്റ്റ് ആളുകൾ ശ്രദ്ധിക്കുകയും ചെയ്തു. ‘കോൾഡ് അഭിഷേക്’ എന്ന ഉപയോക്താവ് ബെംഗളൂരുവിലെ ഹെബ്ബാളിൽ ഓഫ്‌ലൈനിൽ എടുത്ത ക്യാബിൽ അബദ്ധത്തിൽ തന്റെ മൊബൈൽ എങ്ങനെ ഉപേക്ഷിച്ചു പോയെന്ന് പോസ്റ്റിൽ വിവരിച്ചു.“രാത്രി ഏകദേശം 11 മണിയായിരുന്നു, ആപ്പുകളിൽ ഓട്ടോകളോ ക്യാബുകളോ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്റെ ഫോണിന്റെ ബാറ്ററി വളരെ കുറവായിരുന്നു, റൈഡുകൾക്കായി തിരയുന്നതിനിടയിൽ അത് തീർന്നു,” അദ്ദേഹം എഴുതി.

    മറ്റ് മാർഗമില്ലാതെ, മിസ്റ്റർ അഭിഷേക് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള തന്റെ ലക്ഷ്യസ്ഥാനത്തേക്ക് നടക്കാൻ തുടങ്ങി. അപ്പോഴാണ് റോഡരികിൽ ഒരു ക്യാബ് പാർക്ക് ചെയ്തിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചത്.

    “എന്നെ ഇറക്കിവിടാമോ എന്ന് ഞാൻ ഡ്രൈവറോട് ചോദിച്ചു, അദ്ദേഹം സമ്മതിച്ചു. ഞാൻ അദ്ദേഹത്തിന് പണം നൽകാൻ ആഗ്രഹിച്ചു, പക്ഷേ അദ്ദേഹം പണം സ്വീകരിക്കാൻ വിസമ്മതിച്ചു, ഒരുപക്ഷേ ദൂരം കുറവായതുകൊണ്ടാകാം,” അദ്ദേഹം ഓർത്തു.

    വീട്ടിലെത്തിയപ്പോഴാണ് അഭിഷേക് തന്റെ ഫോൺ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. “ഞാൻ പരിഭ്രാന്തനായി എന്റെ ബാക്ക്പാക്ക് അവിടെ വയ്ക്കുമെന്ന് പ്രതീക്ഷിച്ച് തിരഞ്ഞു, പക്ഷേ കണ്ടെത്താനായില്ല. അപ്പോഴേക്കും ക്യാബ് ഓടിപ്പോയിക്കഴിഞ്ഞിരുന്നു. ഒരു ആപ്പും ഇല്ലാതെ ഞാൻ ക്യാബ് ഓഫ്‌ലൈനാക്കിയതിനാൽ, വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പോലും എന്റെ കൈവശം ഉണ്ടായിരുന്നില്ല.”

    അയാൾ ഫോണിൽ വിളിക്കാൻ ശ്രമിച്ചു, പക്ഷേ ബാറ്ററി ഇതിനകം തീർന്നുപോയതിനാൽ അത് ലഭിച്ചില്ല. ഫോണിന്റെ ട്രാക്കിംഗ് സേവനം പോലും അദ്ദേഹം പരീക്ഷിച്ചു, പക്ഷേ ഫോൺ ഓഫായിരുന്നപ്പോൾ അത് ഫലപ്രദമല്ലായിരുന്നു. “എന്റെ ജീവിതത്തിൽ ആദ്യമായി എന്റെ ഫോൺ നഷ്ടപ്പെട്ടു, എനിക്ക് വളരെ വിഷമം തോന്നി,” അയാൾ സമ്മതിച്ചു, അത് വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് സുഹൃത്തുക്കൾ പറഞ്ഞതായും കൂട്ടിച്ചേർത്തു.

    ഏകദേശം 15 മണിക്കൂറിനു ശേഷം, അഭിഷേകിന് ഒരു അപ്രതീക്ഷിത അറിയിപ്പ് ലഭിച്ചു – അദ്ദേഹത്തിന്റെ ഫോൺ കണ്ടെത്തിയതായി. “പ്രത്യക്ഷത്തിൽ, ഡ്രൈവർ അത് കണ്ടെത്തി, ചാർജ് ചെയ്ത് ഓണാക്കിയിരുന്നു,” അദ്ദേഹം പറഞ്ഞു.

    ഇത് അഭിഷേകിന് ‘ലോസ്റ്റ് മോഡ്’ സജീവമാക്കാൻ അനുവദിച്ചു, അത് സ്‌ക്രീനിൽ അദ്ദേഹത്തിന്റെ കോൺടാക്റ്റ് വിവരങ്ങൾ പ്രദർശിപ്പിച്ചു. അദ്ദേഹം തന്റെ ഫോണിലേക്ക് വിളിച്ചു. “ഡ്രൈവർ മറുപടി നൽകി, മൈസൂരിലേക്ക് ഒരു യാത്ര പോയിട്ടുണ്ടെന്നും അടുത്ത ദിവസം എന്റെ ഫോൺ തിരികെ നൽകാമെന്നും പറഞ്ഞു.”

    തന്റെ വാക്ക് പാലിച്ചുകൊണ്ട്, ഡ്രൈവർ പിറ്റേന്ന് രാവിലെ ബെംഗളൂരുവിലേക്ക് തിരിച്ച് ഒരു ബസിൽ കയറി ഫോൺ കൈമാറി. അദ്ദേഹത്തിന്റെ സത്യസന്ധതയിൽ മതിപ്പുതോന്നിയ ശ്രീ അഭിഷേക്, അഭിനന്ദന സൂചകമായി 1,000 രൂപ അദ്ദേഹത്തിന് നൽകണമെന്ന് നിർബന്ധിച്ചു, എന്നിരുന്നാലും “അദ്ദേഹം സ്വീകരിക്കാൻ മടിച്ചു.”“ആ ക്യാബ് ഡ്രൈവറുടെ ദയ മനുഷ്യത്വത്തിലുള്ള എന്റെ വിശ്വാസം പുനഃസ്ഥാപിച്ചു,” അദ്ദേഹം തന്റെ പോസ്റ്റിൽ പറഞ്ഞു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. പലരും ഡ്രൈവറുടെ പ്രവർത്തിയെ പുകഴ്ത്തിയാണ് സംസാരിച്ചത്.

  • രാത്രി യാത്രാ നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക സർക്കാർ

    രാത്രി യാത്രാ നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക സർക്കാർ

    ബെംഗളൂരു: ബന്ദിപ്പൂരിൽ സമ്പൂർണ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന കർണാടക വനം കൺസർവേറ്ററുടെ സത്യവാങ്മൂലം പിൻവലിച്ച്‌ സർക്കാർ. സുപ്രീം കോടതിയിൽ മാർച്ച് 21ന് സമർപ്പിച്ച സത്യവാങ്മൂലമാണ് കർണാടക വനം വകുപ്പ് പിൻവലിച്ചത്. രാത്രി യാത്ര നിരോധന വിഷയത്തിൽ സർക്കാർ അറിയാതെ സത്യവാങ്മൂലം സമർപ്പിച്ചതിന് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ ഉദ്യോഗസ്ഥരെ ശാസിച്ചു. ദേശീയ പാത 766 പൂർണമായും അടച്ചിട്ട്‌ പകരം കുട്ട-മാനന്തവാടി റോഡ് നവീകരിക്കുമെന്നായിരുന്നു കർണാടക നൽകിയ സത്യവാങ്മൂലം.

    എന്നാൽ ഇതിൽ സാങ്കേതിക പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കർണാടക സുപ്രീം കോടതി രജിസ്ട്രാർക്ക് കത്തെഴുതുകയായിരുന്നു. വയനാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറായിരുന്നു രാത്രിയാത്രാ നിരോധനം പിൻവലിക്കുമെന്ന വാഗ്ദാനം നൽകിയത്. ഗാന്ധി കുടുംബത്തിന്റെ വോട്ടു ബാങ്ക് ഭദ്രമാക്കാൻ വേണ്ടി കോൺഗ്രസ് കന്നഡിഗരെ ചതിക്കുകയാണെന്ന് ബിജെപി അന്ന് ആരോപണം ഉന്നയിച്ചിരുന്നു

  • ബെംഗളൂരു : വ്യാജ സർട്ടിഫിട്ടുകൾ തയ്യാറാക്കി നൽകുന്ന സംഘം അറസ്റ്റിൽ

    ബെംഗളൂരു : വ്യാജ സർട്ടിഫിട്ടുകൾ തയ്യാറാക്കി നൽകുന്ന സംഘം അറസ്റ്റിൽ

    ബെംഗളൂരു : വ്യാജ എസ്എസ്എൽസി ബുക്കുകളും പിയുസി മാർക്ക് കാർഡുകളും തയ്യാറാക്കി നൽകിവന്ന മൂന്നുപേർ പോലീസ് പിടിയിൽ. ധാർവാഡ് ചൈതന്യ നഗർ സ്വദേശി പ്രശാന്ത് ഗുണ്ടുമി(41), ബെംഗളൂരു ബനശങ്കരി സ്വദേശി കെ.ജെ. മോനിഷ്(36), ഗദഗ് വിനായകനഗർ സ്വദേശി എച്ച്. രാജശേഖർ(41) എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

    ആവശ്യക്കാർക്ക് ഒരു പരീക്ഷയുമെഴുതാതെ എസ്എസ്എൽസി ബുക്കും പിയുസി മാർക്ക് കാർഡും ലഭ്യമാക്കിവരികയായിരുന്നു ഇവർ. 5,000 രൂപ മുതൽ 10,000 രൂപവരെയാണ് ആവശ്യക്കാരിൽനിന്ന് ഈടാക്കിവന്നത്. ഇതുവരെ 350 പേർക്ക് ഇവർ ഇത്തരം രേഖകൾ തയ്യാറാക്കിനൽകിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ അറിയിച്ചു. വാങ്ങിയവർ ഇതുപയോഗിച്ച് സർക്കാർ വകുപ്പുകളിലുൾപ്പെടെ ജോലി തരപ്പെടുത്തിയതായും പറഞ്ഞു.

    ചിലർ പാസ്പോർട്ട് സ്വന്തമാക്കാനും ഉപയോഗിച്ചു. മോനിഷ് ബെംഗളൂരുവിൽ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനത്തിൽ ചേർന്ന വിദ്യാർഥിക്ക് ദിവസങ്ങൾക്കകം പിയുസി മാർക്ക് കാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്

    അമ്മായിയമ്മയെ ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു; യുവാവിനെ വകവരുത്തി ഭാര്യയും അമ്മയും

    ബെം​ഗളൂരുവിൽ ബിസിനസുകാരനായ യുവാവ് കൊല്ലപ്പെട്ടതിൽ വഴിത്തിരിവ്. 37-കാരനായ ലോക്നാഥ് സിം​ഗിനെ
    കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയും അമ്മായിയമ്മയും ചേർന്നെന്ന് പൊലീസ്. യുവാവിന്റെ സ്വഭാവ ദൂഷ്യവും പരസ്ത്രീ ബന്ധവുമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. യുവാവിന്റെ ഭാര്യ യശസ്വിനി അമ്മ ഹേമ ബായി എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 22ന് വൈകിട്ട് 5.30 നാണ് പൊലീസ് കൊലപാതകത്തെക്കുറിച്ച് അറിയുന്നത്.

    വിജനമായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു വിവരം. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. ആദ്യ ഘട്ടത്തിൽ സാമ്പത്തിക തർക്കങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നീങ്ങിയത്.മഗഡി താലൂക്കിലെ കണ്ണൂർ ഗേറ്റിൽ താമസിക്കുന്ന ലോക്നാഥിനെയാണ് കൊലപ്പെടുത്തിയത്.

    2024-ൽ വിവാഹം രജിസ്റ്റർ ചെയ്യും മുൻപ് യശസ്വിനിയും ലോക്നാഥും രണ്ടുവർഷമായി രഹസ്യബന്ധത്തിലായിരുന്നു. 2024 ഡിസംബറിൽ കുനി​ഗളിലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇത് യുവതിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. യുവാവിന്റെ ഭീഷണിയും വിവാഹത്തിലേക്ക് നയിച്ചു. ലോക്നാഥുമായുള്ള പ്രായവ്യത്യാസവും സ്വഭാവ ദൂഷ്യവുമായിരുന്നു എതിർപ്പിന് കാരണം. യുവതിക്ക് പ്രായം 21 ആയിരുന്നു. വിവാഹം കഴിഞ്ഞെിട്ടും ഇയാളുടെ ശാരീരിക-മാനസിക പീഡനം തുടർന്നു. പരസ്ത്രീ ബന്ധവും സാമ്പത്തിക തട്ടിപ്പുകളും കൊണ്ട് പൊറുതി മുട്ടിയ നിലയിലായി.

    അമ്മായിയമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന നിർബന്ധവും ഇയാൾ യുവതിക്ക് മുന്നിൽ വച്ചു. ഇതോടെ ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങി. യുവതി വിവാഹമോചനമെന്ന തീരുമാനത്തിലെത്തി. വീട്ടിലെത്തിയും പ്രശ്നങ്ങൾ തുടർന്നതോടെ യുവാവിനെ വകവരുത്താൻ കുടുംബം തീരുമാനിച്ചു. നല്ലൊരു അവസരത്തിനായി കാത്തിരുന്നു. ശനിയാഴ്ച താൻ കാണാൻ വരുന്നതായി യുവാവ് ഭാര്യയെ അറിയിച്ചു.

    യുവതിയും അമ്മയും ചേർന്ന് ഭക്ഷണത്തിൽ ഉറക്ക​ഗുളികൾ കലർത്തിയിരുന്നു. യുവാവ് ബിയറുമായാണ് കാറിൽ യുവതിയെ കൂട്ടാനെത്തിയത്. പിന്നീട് വിജനമായ സ്ഥലത്തെത്തി മദ്യപിച്ചു. തുടർന്ന് ഭക്ഷണം കഴിക്കാൻ ഇവർ ഭർത്താവിനെ നിർബന്ധിച്ചു.

    തുടർ ഇയാൾ മയങ്ങിയതോടെ അമ്മയ്‌ക്ക് വാട്സ് ആപ്പിലൂടെ ലോക്കേഷൻ അയച്ചുനൽകി. കത്തിയുമായെത്തിയ അമ്മ രണ്ടുതവണയാണ് യുവാവിന്റെ കഴുത്ത് അറുത്തത്. ശേഷം ഇരുവരും ചേർന്ന് രക്ഷപ്പെടുകയായിരുന്നു.  o

error: Content is protected !!
Join Our WhatsApp Group