ബെംഗളൂരു: വാഹന പരിശോധനയ്ക്കിടെ പോലീസുകാര നെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം. കർണാടക-തമി ഴ്‌നാട് അതിർത്തിയിൽ സുസു വാടി ചെക്പോസ്റ്റിന് സമീപമാണ് സംഭവം. നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളുമായി എത്തിയ അറാബ് പാഷയാണ്(35) ഹെഡ് കോൺസ്റ്റബിൾ രാജീവ് ഗാന്ധിയെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇടിയെത്തുടർന്ന് കാറിൻ്റെ ബോണറ്റിലേക്ക് വീണ രാജീവ് ഗാന്ധിയുമായി നാല് കിലോ മീറ്ററോളം പാഷ സഞ്ചരിച്ചു. എന്നാൽ, പോലീസ് ഇയാളെ പിന്തുടർന്ന് പിടിച്ചു.വാഹന പരിശോധന നടത്തി ക്കൊണ്ടിരുന്ന പോലീസ് പാഷയുടെ കാർ എത്തിയപ്പോൾ നിർത്താൻ കൈകാണിച്ചു.എന്നാൽ, നിർത്താതെ പോകാൻ ശ്രമിച്ചപ്പോൾ രാജീവ് ഗാന്ധി റോഡിലേക്ക് ഇറങ്ങി നിന്ന് കൈകാട്ടി. അപ്പോൾ കാർ നിർത്തുന്നതിന് പകരം രാജീവ് ഗാന്ധിയെ ഇടിക്കുകയും യാത്ര തുടരുകയുമായിരുന്നു. ഇതോടെ, പോലീസ് സംഘം കാറിനെ പിന്തുടർന്ന് ഹൊസൂറിന് സമീപമെത്തിയപ്പോൾ പി ടികൂടുകയുമായിരുന്നു.റോഡിലെ കൈവരിയിൽ കാർ ഇടിച്ചതിനെത്തുടർന്ന് രാജീവ് ഗാന്ധിയുടെ കാലിന് ഗു രുതരമായി പരിക്കേറ്റു.ഇയാളെ ആശുപത്രി യിൽ പ്രവേശിപ്പിച്ചു കാറിൽനിന്ന് 390 കിലോ പുകയില ഉത്പന്നങ്ങളും മദ്യവും പിടിച്ചെടുത്തു.
പോലീസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം
previous post