Home തിരഞ്ഞെടുത്ത വാർത്തകൾ വ്യാപകമായ തിരച്ചില്‍, ജോത്സ്യൻ മുരാരി തന്ത്രിയെ വലയിലാക്കി കൊല്ലം പുത്തൂര്‍ പൊലീസ്; അറസ്റ്റ് പോക്സോ കേസില്‍; 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

വ്യാപകമായ തിരച്ചില്‍, ജോത്സ്യൻ മുരാരി തന്ത്രിയെ വലയിലാക്കി കൊല്ലം പുത്തൂര്‍ പൊലീസ്; അറസ്റ്റ് പോക്സോ കേസില്‍; 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

by ടാർസ്യുസ്

കൊല്ലം: ബാധ ഒഴിപ്പിക്കാനുള്ള പൂജയുടെ മറവില്‍ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനായാണ് ഭരണിക്കാവില്‍ നിന്ന് കൊല്ലം പുത്തൂർ പൊലീസ് പിടികൂടിയത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പം പൂജയ്ക്കായി എത്തിയ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി.മുരാരി തന്ത്രിയുടെ വീട്ടില്‍ വച്ചാണ് സംഭവം. അമ്മയെ പുറത്തിരുത്തിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് പെണ്‍കുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പെണ്‍കുട്ടി നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിരക്ഷപെട്ടു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോള്‍ പ്രതി വീടിന്റെ പിൻവാതിലിലൂടെ രക്ഷപെട്ടു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പോലീസിന്റെ നീക്കം. റീല്‍സ് വീഡിയോകളിലൂടെ മുരാരി തന്ത്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോക് ഷോകളിലടക്കം പങ്കെടുക്കാറുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group