ബോളിവുഡ് നടി അനുഷ്ക ശർമയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ആണ്‍കുഞ്ഞ് പിറന്നു. ദന്പതികള്‍ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ഫെബ്രുവരി 15നാണ് ഇരുവർക്കും ആണ്‍കുഞ്ഞ് ജനിച്ചത്. അകായ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. 2021ലാണ് ഇരുവർക്കും വാമിക എന്ന പെണ്‍കുട്ടി ജനിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരൻ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്ബുന്ന സ്നേഹത്തോടും കൂടി ഞങ്ങള്‍ അറിയിക്കുന്നു.
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈ നിമിഷത്തില്‍ നിങ്ങളുടെ ആശംസകളും ആശീർവാദവും ഞങ്ങള്‍ക്കുണ്ടാകണം. ഈ ഘട്ടത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ ഏവരും മാനിക്കണമെന്നും വിനയത്തോടെ അഭ്യർഥിക്കുന്നു. എല്ലാവരോടും സ്നേഹവും നന്ദിയും. താരദന്പതികള്‍ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.