ബംഗളൂരു: നഗരത്തിൽ വീണ്ടും സ്ഫോടനം. അത്തിബെലെയിലെ കെമിക്കൽ ഫാക്ടറിയിലെ ബോയിലർ യൂണിറ്റിലാണ് സ്ഫോടനം നടന്നത്. അഗ്നിശമന വിഭാഗം അടക്കമുള്ളവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
നാലു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിൽ ഫാക്ടറിയുടെ നാലര കിലോമീറ്ററോളം പുക പടലങ്ങൾ നിറഞ്ഞു.വ്യാഴാഴ്ച ചിക്ക്പേട്ടിലെ ഗോഡൗണിൽ ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടിരുന്നു. അതിൻ്റെ ഞെട്ടൽ മാറും മുമ്പേയാണ് നഗരത്തിൽ മറ്റൊരു സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.