Home Featured ലിവിങ് ടുഗെദര്‍ പങ്കാളിയെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു വിവാഹം: യുവാവ് അറസ്റ്റില്‍

ലിവിങ് ടുഗെദര്‍ പങ്കാളിയെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു വിവാഹം: യുവാവ് അറസ്റ്റില്‍

by admin

ഡല്‍ഹി: യുവാവ് ലിവിങ് ടുഗെദര്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ചു. മണിക്കൂറുകള്‍ക്കകം മറ്റൊരു യുവതിയെ വിവാഹം കഴിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സഹില്‍ ഗെലോട്ട് എന്ന 24കാരനാണ് അറസ്റ്റിലായത്. നിക്കി യാദവ് എന്ന ഹരിയാന സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലാണ് സംഭവം.

നിക്കിയുടെ കൂടെ ജീവിക്കുമ്ബോഴാണ് സഹില്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത്. ഫെബ്രുവരി 10ന് വിവാഹിതനാവാന്‍ പോവുകയാണെന്ന കാര്യം സഹില്‍ രഹസ്യമാക്കി വെച്ചു. നിക്കി ഇക്കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

2018 മുതല്‍ സഹിലും നിക്കിയും ഒരുമിച്ചാണ് താമസം. ഡല്‍ഹിയില്‍ ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. നിക്കിയെ കാണാനില്ലെന്ന് അയല്‍വാസി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സഹില്‍ വേറെ വിവാഹം കഴിച്ചെന്നും നിക്കിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാമെന്നും അയല്‍വാസി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഡി.സി.പി സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ സഹിലിന്‍റെ വീട്ടിലെത്തി. അവിടെ ആരുമുണ്ടായിരുന്നില്ല. സഹിലിന്‍റെ ഫോണും ഓഫായിരുന്നു. അന്വേഷണത്തിനൊടുവില്‍ കെയ്ര്‍ ഗ്രാമത്തില്‍ നിന്നാണ് സഹിലിനെ അറസ്റ്റ് ചെയ്തത്.

സഹില്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി ഒമ്ബതിന് രാത്രി കശ്മീരി ഗെയ്റ്റ് ഭാഗത്ത് കാറില്‍ യാത്ര ചെയ്യവേ വിവാഹം സംബന്ധിച്ച്‌ ഒരു മണിക്കൂറോളം നിക്കിയുമായി തര്‍ക്കമുണ്ടായെന്നാണ് സഹിലിന്‍റെ മൊഴി. തുടര്‍ന്ന് ഡാറ്റ കേബിള്‍ ഉപയോഗിച്ച്‌ നിക്കിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി. വീട്ടിലെത്തിയ ശേഷം നിക്കിയുടെ മൃതദേഹം കുടുംബം നടത്തിയിരുന്ന ധാബയിലെ ഫ്രിഡ്ജില്‍ അടച്ച്‌ സഹില്‍ വിവാഹത്തിന് ഒരുങ്ങി. ഫെബ്രുവരി 10നായിരുന്നു വിവാഹം. നിക്കിയുടെ മൃതദേഹം ഫ്രിജ്ഡിനുള്ളില്‍ കണ്ടെത്തി.

മഅ്ദനി ആശുപത്രി വിട്ടു

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്‌ ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മഅ്‌ദനിക്ക് പൂര്‍ണവിശ്രമം നിര്‍ദേശിച്ച ഡോക്ടര്‍മാര്‍ നിരന്തര ചികിത്സാനിര്‍ദേശങ്ങളും നല്‍കിയാണ് ഡിസ്‌ചാര്‍ജ്‌ ചെയ്‌തത്.

കഴിഞ്ഞ ആഴ്‌ചയാണ്‌ ബംഗളൂരുവില്‍ താമസിക്കുന്ന വീട്ടില്‍ പ്രാര്‍ഥനക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മഅ്ദനിയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ ഒമ്ബത്‌ മാസം മുമ്ബുണ്ടായ പക്ഷാഘാതത്തോട്‌ ബന്ധപ്പെട്ട രോഗലക്ഷണങ്ങളാണുണ്ടായതെന്ന്‌ ഡോക്‌ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഫിസിയോതെറപ്പി ചികിത്സയും സന്ദര്‍ശകരെ പൂര്‍ണമായി ഒഴിവാക്കിയുള്ള വിശ്രമം, ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക്‌ തുടങ്ങിയവയാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group