ബെംഗളൂരുവിൽ വീണ്ടും ബോംബ് സ്ഫോടനഭീഷണി. ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ബോംബ് വച്ചിട്ടുളളതായി ഇ- മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയിൽ ഐഡികളിലാണ് സന്ദേശമെത്തിയിരിക്കുന്നത്.ഭീഷണി സന്ദേശം ഷഹീദ് ഖാൻ എന്ന് പേരുള്ള ഒരു ഐഡിയിൽ നിന്നാണ് വന്നിരിക്കുന്നത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ തന്നില്ലെങ്കിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
ഇതേ തുടർന്ന് നഗരത്തിൽ പോലീസ് വ്യാപക പരിശോധന തുടങ്ങിയിട്ടുണ്ട്. ബെംഗളൂരു പോലീസിന്റെ സൈബർ വിങ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.രാമേശ്വരം കഫേ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ വീണ്ടും ബോംബ് സ്ഫോടന ഭീഷണി.
പാലായില്‍ അഞ്ചംഗകുടുംബം മരിച്ചനിലയില്‍; മരിച്ചവരില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നുകുട്ടികളും
പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഉരുളികുന്നം സ്വദേശി കൊച്ചുകൊട്ടാരം കുടലിപ്പറമ്ബില്‍ ജെയ്സണ്‍ തോമസ്(44) ഭാര്യ മെറീന(29) മക്കളായ ജെറാള്‍ഡ്(4) ജെറീന(2) ജെറില്‍(ഏഴുമാസം) എന്നിവരാണ് മരിച്ചത്.ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ജെയ്സണ്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. ജെയ്സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.സംഭവമറിഞ്ഞ് വീടിന് മുന്നില്‍ തടിച്ചകൂടിയ നാട്ടുകാർഉരുളികുന്നം സ്വദേശികളായ ജെയ്സണും മെറീനയും നേരത്തെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ജെയ്സണ്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. രണ്ടുവർഷമായി കുടുംബം പൂവരണിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്