Home Featured സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് ‘അമ്മ’യും മോഹൻലാലും പിന്മാറി; മാനേജ്മെന്റുമായി ഭിന്നത

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് ‘അമ്മ’യും മോഹൻലാലും പിന്മാറി; മാനേജ്മെന്റുമായി ഭിന്നത

by admin

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഓര്‍ഗനൈസര്‍ സ്ഥാനത്തു നിന്ന് താരസംഘടനയായ അമ്മ പിന്‍മാറി. സിസിഎല്‍ മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനം. നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍ സ്ഥാനത്ത് മോഹന്‍ലാല്‍ ഉണ്ടാകില്ലെന്നും താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു.

ടീമിലുളള കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും അടക്കമുള്ള താരങ്ങള്‍ മത്സരിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സുമായി താരസംഘടനയായ അമ്മയ്ക്ക് ഒരു ബന്ധവുമില്ലെന്നും മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഭാരവാഹികള്‍ പറഞ്ഞു. അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവായിരുന്നു കഴിഞ്ഞ 8 വര്‍ഷം ടീം മാനേജര്‍. കോവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇക്കുറി സിസിഎല്‍ നടക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group