അണ്ണാ സർവകലാശാലയിലെ പീഡനത്തില്‍ പ്രതിഷേധിച്ചതിന് പിന്നാലെ ബിജെപി നേതാവ് ഖുശ്‌ബു സുന്ദർ മധുരയില്‍ അറസ്റ്റില്‍.പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാൻ തങ്ങളെ പൊലീസ് വീട്ടു തടങ്കലിലാക്കി ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി.ഡിസംബർ 23 -ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാംപസില്‍ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയില്‍ പോയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരൻ. കോട്ടൂർപുരം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്. രണ്ട് പേർ ചേർന്ന് സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനി ആദ്യ ഘട്ടത്തില്‍ നല്‍കിയ മൊഴി. എന്നാല്‍ സംഭവത്തില്‍ ഒരാള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നാണ് സിസിടിവിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് മനസ്സിലാക്കുന്നത്.
ക്യാംപസിനുള്ളിലെയും സമീപത്തെയും മുപ്പതോളം സിസിടിവികള്‍ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു.ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ഫോണ്‍ നമ്ബറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.
തന്നേക്കാള്‍ ഇഷ്ടം ചേച്ചിയെ; അമ്മയെ കറിക്കത്തികൊണ്ട് കുത്തിക്കൊന്ന് യുവതി
തന്നേക്കാള്‍ കൂടുതല്‍ ചേച്ചിയോടാണ് ഇഷ്ടമെന്ന് കരുതി അമ്മയെ കൊന്ന മകള്‍ അറസ്റ്റില്‍. മുംബയിലെ കുർള ഖുറേഷി നഗർ ഏരിയയിലാണ് സംഭവം.നാല്‍പ്പത്തിയൊന്നുകാരിയായ രേഷ്മ മുസാഫർ ഖ്വാസിയാണ് അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ (62) കുത്തിക്കൊലപ്പെടുത്തിയത്. അമ്മയ്ക്ക് തന്നേക്കാള്‍ ചേച്ചിയെയാണ് ഇഷ്ടമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. ഇത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു.മകനോടൊപ്പം മുമ്ബ്രയിലായിരുന്നു സാബിറ ബാനോ ഖുറേഷി താമസിച്ചിരുന്നത്. അവിടെ നിന്ന് മകളെ കാണാൻ പോയതായിരുന്നു സാബിറ. മകളുടെ വീട്ടില്‍ ഊഷ്മളമായ സ്വീകരണം ലഭിക്കുമെന്നായിരുന്നു വയോധികയുടെ പ്രതീക്ഷ.
എന്നാല്‍ ദാരുണാന്ത്യമായിരുന്നു അവിടെ സാബിറയെ കാത്തിരുന്നത്.മകളുടെ വീട്ടിലെത്തിയതും അമ്മ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അവള്‍ ആരോപിച്ചു. തുടർന്ന് ഇരുവരും തമ്മില്‍ തർക്കമായി. ഒടുവില്‍ കൈയാങ്കളിയിലെത്തി. തുടർന്ന് പ്രതി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അമ്മയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സാബിറ ബാനോ ഖുറേഷിയുടെ കുടുംബാംഗങ്ങളുടെയും അയല്‍ക്കാരുടെയുമൊക്കെ മൊഴി രേഖപ്പെടുത്തി. കൊലപാതകത്തില്‍ മറ്റെന്തിലും കാരണമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.