ബംഗളൂരു: ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് മെലിനബെസിഗെ ഗ്രാമത്തിലെ ഷില്ലെക്യാതർ ക്യാമ്ബില്‍ താമസിക്കുന്ന മഞ്ജുനാഥ് (25) മരിച്ചു.ഈ വിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യ അമൃത (21) വീട്ടില്‍ തൂങ്ങിമരിച്ചു. മൈസൂരു സ്വദേശികളായ ഇരുവരും പ്രണയിച്ച് മൂന്നുവർഷം മുമ്ബാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു.
ഹോസ്റ്റല്‍ ടോയ്‌ലെറ്റില്‍ ഒളിക്യാമറ: വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
കോളേജ് ഹോസ്റ്റലിന്റെ ടോയ്‌ലെറ്റില്‍ ഒളിക്യാമറ കണ്ടെത്തിയതോടെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഹൈദരാബാദില്‍ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം.മെഡ്ചലിലുള്ള സി.എം.ആർ എൻജിനിയറിംഗ് കോളേജിന്റെ ഹോസ്റ്റലിലാണ് സംഭവം. മൂന്ന് മാസത്തോളമായി നിരവധി വിദ്യാർത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയെന്നാണ് ആരോപണം. ഹോസ്റ്റലിലെ അടുക്കള ജോലിക്കാരനെയുള്‍പ്പെടെ സംശയിക്കുന്നതായും അടിയന്തര നടപടി വേണമെന്നും വിദ്യാർത്ഥികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിനിക്ക് ടോയ്ലെറ്റില്‍ നിന്ന് ഫോണ്‍ ലഭിച്ചു.
മൂന്ന് മാസമായി ചിത്രീകരിച്ച 300ഓളം സ്വകാര്യ വീഡിയോകള്‍ ഫോണില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവം അടിച്ചമർത്താൻ കോളേജ് അധികൃതർ ശ്രമിച്ചുവെന്ന് വിദ്യാർത്ഥികള്‍ ആരോപിച്ചു. സമൂഹ മാദ്ധ്യമങ്ങളിലുള്‍പ്പെടെ വിവരം പങ്കിട്ടതോടെ കോളേജില്‍ പ്രതിഷേധം വ്യാപകമായി. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. വിഷയത്തില്‍ കോളേജ് അധികൃതർ പ്രതികരിച്ചിട്ടില്ല.ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ എൻജിനിയറിംഗ് കോളേജില്‍ മാസങ്ങള്‍ക്ക് മുമ്ബ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.