അർബുദ രോഗത്തിൽ നിന്ന് മുക്തനായെന്ന് കന്നഡ നടനും നിർമാതാവുമായ ശിവ രാജ്കുമാർ. ആരാധകർക്ക് പുതുവത്സരാശംസകൾ നേരുന്നതിനൊപ്പമാണ് തന്റെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.’സംസാരിക്കുമ്പോള്‍ ഞാന്‍ വികാരാധീനനാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു, കാരണം യുഎസിലേക്ക് പോകുമ്പോള്‍ ഞാന്‍ അല്‍പ്പം വികാരഭരിതനായിരുന്നു. എന്നാല്‍ ധൈര്യം പകരാന്‍ ആരാധകര്‍ ഉണ്ട്. ചില സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഡോക്ടര്‍മാരും കൂടെയുണ്ടായിരുന്നു’.
തന്റെ പ്രയാസകരമായ സമയങ്ങളില്‍ തനിക്ക് ഉറച്ച പിന്തുണയുമായി ഗീതയുണ്ടായിരുന്നു. എന്റെ ജീവിതത്തിലുടനീളം, ഗീതയില്ലാതെ ശിവണ്ണയില്ല. എനിക്ക് മറ്റാരില്‍ നിന്നും അത്തരം പിന്തുണ ലഭിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അവളില്‍ നിന്ന് അത് ലഭിക്കും.ഞാൻ ഉടൻ തന്നെ ശക്തനായി ഞാൻ തിരികെ എത്തും. എല്ലാവരോടും സ്നേഹം മാത്രം. ഒപ്പം പുതുവത്സരാശംസകൾ നേരുന്നു’-ശിവ രാജ്കുമാര് പറഞ്ഞു.ജീവതത്തിലെ മോശം ഘട്ടത്തിൽ തങ്ങളെ പിന്തുണച്ചവർക്ക് ശിവ രാജ്കുമാറിന്റെ ഭാര്യ ഗീതയും നന്ദി അറിയിച്ചിട്ടുണ്ട്.’എല്ലാവര്ക്കും പുതുവത്സരാശംസകള്‍.
നിങ്ങളുടെ പ്രാര്‍ത്ഥന കാരണം, ശിവ രാജ്കുമാറിന്റെ എല്ലാ റിപ്പോര്‍ട്ടുകളും നെഗറ്റീവ് ആയി. പാത്തോളജി റിപ്പോര്‍ട്ടുകള്‍ പോലും നെഗറ്റീവ് ആയി വന്നു, ഇപ്പോള്‍ അദ്ദേഹം ഔദ്യോഗികമായി കാന്‍സര്‍ വിമുക്തനാണ്’ ഗീത വ്യക്തമാക്കി.തന്റെ പ്രയാസകരമായ സമയങ്ങളിൽ തനിക്ക് ഉറച്ച പിന്തുണ നൽകിയ ഗീതയേയും അദ്ദേഹം പ്രശംസിച്ചു. ‘എന്റെ ജീവിതത്തിലുടനീളം, ഗീതയില്ലാതെ ശിവണ്ണയില്ല. എനിക്ക് മറ്റാരിൽ നിന്നും അത്തരം പിന്തുണ ലഭിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അവളിൽ നിന്ന് അത് ലഭിക്കും’ ശിവ രാജ്കുമാർ കൂട്ടിച്ചേർത്തു. മകൾ നിവേദിത രാജ്കുമാറിന്റെ പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ജോലിയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും ശിവ രാജ്കുമാർ വാചാലനായി. ‘ആദ്യ ഘട്ടത്തിൽ വിശ്രമമെടുത്ത് മുന്നോട്ട് പോകാനും മാർച്ചിന് ശേഷം പൂർണ്ണ ശക്തിയോടെ ജോലിയിൽ പ്രവേശിക്കാനും ഡോക്ടർമാർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ തീർച്ചയായും പൂർണ്ണ ശക്തിയോടെ വരും, എങ്ങോട്ടുംപോകില്ല. ഞാൻ തിരിച്ചുവരും, ശിവണ്ണ മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ നൃത്തത്തിലും ഫൈറ്റിലും ലുക്കിലും ഇരട്ടി ശക്തി ഉണ്ടാകും. നിങ്ങളുടെ അനുഗ്രഹത്താൽ ഞാൻ എപ്പോഴും ഊർജ്ജസ്വലനായിരിക്കും’ ശിവ രാജ്കുമാർ പറഞ്ഞു.