ബെംഗളൂരു: കന്നഡ നടൻ പുനീത് രാജ്കുമാറിനെ വെള്ളിയാഴ്ച ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് സൂപ്പർ താരത്തിന് നേരിയ ഹൃദയാഘാതമുണ്ടായതെന്നാണ് റിപ്പോർട്ട്.
*കർണാടകയിൽ ഇനി ലോക്ഡൗണില്ല: അഭ്യൂഹം തള്ളി വിദഗ്ധ സമിതി*
പുനീത് ഗുരുതരാവസ്ഥയിലാണെന്നും ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ കുടുംബവൃത്തങ്ങൾ അറിയിച്ചു. ആശുപത്രി പരിസരത്തും നടന്റെ സദാശിവനഗറിലെ വീടിന് സമീപത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.