നടൻ അജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര. ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. പതിവ് പരിശോധനക്കായിട്ടാണ് ആശുപത്രിയില്‍ എത്തിയതെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും മനേജർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അജിത്തിനെ ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചത്. വിടാമുയർച്ചി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് ബ്രെയിന്‍ ട്യൂമറാണെന്നും ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി എന്നും പ്രചരണമുണ്ടായത്.
അതേ സമയം ബ്രെയിൻ ട്യൂമറിന്റെ ഓപ്പറേഷൻ സംബന്ധിച്ച് വന്ന വാർത്തകള്‍ ശരിയല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.’വിദേശത്ത് പോകുന്നതിന് മുമ്ബ് അജിത്ത് സ്ഥിരമായി വൈദ്യപരിശോധനക്ക് വിധേയമാകാറുണ്ട്. പരിശോധനയില്‍ ചെവിക്ക് താഴെ ഞരമ്ബുകള്‍ക്ക് ബലക്കുറവുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. അതിനുള്ള ചികിത്സ നല്‍കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തെ ഐ.സി.യുവില്‍ നിന്ന് സാധാരണ വാർഡിലേക്ക് മാറ്റി. ഇന്ന് രാത്രിയോ നാളെ രാവിലെയോ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും’, സുരേഷ് ചന്ദ്ര പറഞ്ഞു.
അതേസമയം, മഗിഴ് തിരുമേനിയാണ് വിടാ മുയാർച്ചി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. തൃഷ നായികയായി എത്തുന്ന ചിത്രം ഭൂരിഭാഗവും പൂർത്തിയായതായാണ് റിപ്പോര്‍ട്ട്.