ബെംഗളൂരു: സ്വൈര്യ സല്ലാപത്തിനു തടസ്സമായി തോന്നിയതിന് കാമുകിയുടെ മകളെ തറയിലടിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍.കേസില്‍ ഒളിവിലായിരുന്ന ദര്ശന് കുമാര്‍ യാദവിനെയാണ് (26) ബെംഗളൂരു കുമ്ബളഗുഡു പോലീസ് അറസ്റ്റ് ചെയ്തത്. രാമസാന്ദ്ര ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സിരിയാണ് കൊല്ലപ്പെട്ടത് .ഒരു പെയിന്റ്് കമ്ബനിയില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയിരുന്ന ദര്ശന്, ഒരു സ്വകാര്യ സ്ഥാപനത്തിലെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസറും വിവാഹമോചിതയുമായ ശില്പയുമായി പ്രണയത്തിലായിരുന്നു. തങ്ങളുടെ പ്രണയ സല്ലാപങ്ങള്‍ക്ക് തടസ്സമായതിനാല്‍ സിരിയെ ഒരു ഹോസ്റ്റലില്‍ ആക്കാന്‍ ദര്ശന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ശില്പ വിസമ്മതിച്ചതോടെ ഇതേച്ചൊല്ലി വഴക്കു പതിവായിരുന്നു. ഇതേത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു