Home Featured കേരള കര്‍ണാടക അതിര്‍ത്തിയില്‍ രണ്ടു പേരെ കൊന്ന കടുവയെ മയക്കുവെടിവെച്ചു

കേരള കര്‍ണാടക അതിര്‍ത്തിയില്‍ രണ്ടു പേരെ കൊന്ന കടുവയെ മയക്കുവെടിവെച്ചു

by admin

കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയില്‍ രണ്ട് പേരുടെ ജീവനെടുത്ത നരഭോജിക്കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടുവയെ പിടിച്ചത്. 10 വയസ്സ് വരുന്ന കടുവയെ മൈസൂരു കൂര്‍ഗള്ളിയില്‍ കര്‍ണാടക വനംവകുപ്പിന്റെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

കുട്ട ചൂരിക്കാട്ടെ കാപ്പിത്തോട്ടത്തില്‍ ജോലിക്കെത്തിയ രണ്ടു പേരെ കടുവ കഴിഞ്ഞ ദിവസങ്ങളിലായി കൊലപ്പെടുത്തിയിരുന്നു. ഹുന്‍സൂര്‍ അന്‍ഗോട്ട സ്വദേശി ചേതന്‍ (18), രാജു (65) എന്നിവരാണ് മരിച്ചത്. ഈ തോട്ടത്തിനടുത്തുള്ള നാനാച്ചി ഗേറ്റിന് സമീപത്ത് നിന്നാണ് കടുവയെ പിടികൂടിയത്.രണ്ട് പേരുടെ ജീവനെടുത്ത കടുവയെ ഉടന്‍ പിടികൂടുകയോ വെടിവെച്ച്‌ കൊല്ലുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത വനപാലകരുടെ നേതൃത്വത്തില്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് തെരച്ചില്‍ ആരംഭിച്ചത്. പ്രദേശത്ത് വേറെയും കടുവകളുണ്ടെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ രണ്ട് ദിവസം കൂടി നിരീക്ഷണം തുടരും.

ധര്‍മ താഴ്വരയില്‍ ആദ്യമായി ഹിമപ്പുലിയെ കണ്ടെത്തി, പേരിട്ട് പ്രദേശവാസികള്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ധര്‍മ താഴ്‌വരയില്‍ കണ്ടെത്തിയ ഹിമപ്പുലിക്ക് ‘ഥാര്‍ വ’ എന്ന് പേരിട്ട് പ്രദേശവാസികള്‍. ആദ്യമായാണ് ഇവിടെ ഹിമപ്പുലികളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. ട്രക്കിംഗിനിടെ വന്യജീവി പ്രവര്‍ത്തകനായ ജയേന്ദ്ര സിങ്ങിന്റെ ക്യാമറയിലാണ് ഹിമപ്പുലിയുടെ ചിത്രം പതിഞ്ഞത്.

പ്രദേശത്ത് ഇവയുടെ സാന്നിധ്യം സംബന്ധിച്ച്‌ മുന്‍പ് വിവരങ്ങളുണ്ടായെങ്കിലും കണ്ടെത്തിയതായി രേഖപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് റിട്ട. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ ബിഷന്‍ സിങ് പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപത്തെ ധര്‍മ ബ്യാസ് ചൗണ്ഡാസിലാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. ലോകത്താകമാനം 4,000 മുതല്‍ 7,000 വരെ ഹിമപ്പുലികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ മാത്രം 121 ഹിമപ്പുലികളാണുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group