Home തിരഞ്ഞെടുത്ത വാർത്തകൾ സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈ ഐസ് കഴിച്ചു,മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈ ഐസ് കഴിച്ചു,മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

by admin

ന്യൂഡല്‍ഹി: വിവാഹവീട്ടില്‍ നിന്നും ഡ്രൈ ഐസ് കഴിച്ച മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവിലാണ് സംഭവം. ഖുശാന്ത് സാഹു എന്ന കുട്ടിയാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അന്ത്യം.അമ്മയോടൊപ്പമാണ് ഖുശാന്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കുട്ടി വിവാഹ ചടങ്ങില്‍ അലങ്കാര നിര്‍മിതികള്‍ക്ക് വേണ്ടി കൊണ്ടുവന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയ ശേഷം കുട്ടിയ്ക്ക് ശാരീരിക അവശതകളുണ്ടായി. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു അന്ത്യം.കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ സാന്ദ്രീകൃത രൂപമാണ് ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്. ഇത് അബദ്ധത്തില്‍ കഴിച്ചാല്‍ പോലും ‘കോള്‍ഡ് ബേണ്‍’ എന്ന് അറിയപ്പെടുന്ന തണുപ്പ് കൊണ്ടുള്ള പൊള്ളലേല്‍ക്കും.മൈനസ് 78 ഡിഗ്രി സെൽഷ്യസ് ഉപരിതല താപനിലയിലുള്ള ഡ്രൈ ഐസ് മരുന്നുകളും ഭക്ഷ്യ വസ്തുക്കളും ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ കേടാകാതിരിക്കാൻ വേണ്ടി ഉപയോഗിക്കാറുണ്ട്. പെട്ടെന്ന് ഉരുകില്ലെന്നതിന് പുറമെ സാധനങ്ങളിൽ ഈർപ്പം തട്ടില്ലെന്നത് കൂടി ഡ്രൈ ഐസ് ഉപയോഗിക്കുമ്പോഴുള്ള നേട്ടമാണ്. 

അതേസമയം ഡ്രൈ ഐസിന്റെ തെറ്റായ ഉപയോഗം വലിയ അപകടങ്ങൾ വരുത്തി വെയ്ക്കുകയും ചെയ്യും. കടുത്ത തണുപ്പ് കാരണം ഇവ പൊള്ളലിന് സമാനമായ അവസ്ഥയുണ്ടാക്കും. മാർച്ച് മാസത്തിൽ ഗുഡ്ഗാവിലെ ഒരു റസ്റ്റോറന്റിൽ മൗത്ത് ഫ്രഷ്നറിന് പകരം ഡ്രൈ ഐസ് ഉപയോഗിച്ചതിനെ തുടർന്ന് അഞ്ച് പേർക്ക് പൊള്ളലേൽക്കുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവർ റസ്റ്റോറന്റിൽ വെച്ച് രക്തം ഛർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group