ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷവും 87,000 ലേറെ ആളുകള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു .
ഇതില്‍ 46 ശതമാനം കേസുകളും കേരളത്തില്‍ നിന്നുള്ളതാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത് .വാക്സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്ബിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചിരുന്നു. എന്നാല്‍ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
അതെസമയം ആദ്യ ഡോസ് കുത്തിവയ്പ്പിന് ശേഷം കേരളത്തില്‍ 80,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തെ ഡോസിന് ശേഷം 40,000 പേര്‍ക്കും രോഗം ബാധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ നില്ക്കുന്നതില് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി