Home തിരഞ്ഞെടുത്ത വാർത്തകൾ കണ്ണൂരില്‍ വിവാഹസംഘം സംഞ്ചരിച്ച കാര്‍ മരത്തിലിടിച്ച്‌ 4 പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ വിവാഹസംഘം സംഞ്ചരിച്ച കാര്‍ മരത്തിലിടിച്ച്‌ 4 പേര്‍ക്ക് ദാരുണാന്ത്യം

by ടാർസ്യുസ്

കണ്ണൂര്‍: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച്‌ നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു.ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഒരാള്‍ അലവില്‍ സ്വദേശിയും നാലുപേര്‍ ബെംഗളൂരു സ്വദേശികളുമാണെന്നാണ് വിവരം. അലവില്‍ സ്വദേശി ഷാന്‍ സുഹൃത്തുക്കളോടൊപ്പം വിവാഹത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്നു വരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ഒരാള്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്നു സംശയിക്കുന്നു.വഴിയരികിലെ തണല്‍മരത്തിലിടിച്ചാണ് അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ അകപ്പെട്ട യാത്രക്കാരെ ഏറെ പ്രയത്‌നിച്ചാണ് പുറത്തെടുത്തത്. അപകടശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. മട്ടന്നൂര്‍ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. കുംഭം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group