Home കർണാടക ബെംഗളൂരുവില്‍ സ്വര്‍ണം വീണ്ടും താഴേക്ക്; ആഭരണപ്രേമികള്‍ക്ക് ആശ്വാസം, ഇന്നത്തെ നിരക്ക് അറിയാം

ബെംഗളൂരുവില്‍ സ്വര്‍ണം വീണ്ടും താഴേക്ക്; ആഭരണപ്രേമികള്‍ക്ക് ആശ്വാസം, ഇന്നത്തെ നിരക്ക് അറിയാം

സ്വർണ വിലയില്‍ വലിയ ഇടിവാണ് ആഗോള വിപണിയില്‍ ഇന്ന് രേഖപ്പെടുത്തിയത്. രാജ്യന്തര വിപണിയില്‍ വില ഇടിഞ്ഞതോടെ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ന് സ്വർണത്തിന് വില കുറഞ്ഞു കേരളത്തില്‍ നിലവില്‍ ഒരു പവന് 1.16 ലക്ഷം രൂപയാണ് വില.മലയാളികള്‍ ഏറെയുള്ള ബെംഗളൂരിലും വിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്ത്. .കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 600 രൂപയാണ് കുറഞ്ഞത്. ഈ ആഴ്ചയില്‍ തുടർച്ചയായ രണ്ടാം തവണയാണ് സ്വർണവില താഴുന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 550 രൂപ കുറഞ്ഞ് 1,45,150 രൂപയായി. 24 കാരറ്റ് സ്വർണവില 600 രൂപ കുറഞ്ഞ് 1,58,290 രൂപയിലെത്തി. 18 കാരറ്റ് സ്വർണം 450 രൂപ കുറഞ്ഞ് 1,18,720 രൂപയിലുമാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും സമാനമായ ഇടിവാണ് രേഖപ്പെടുത്തിയത്.

ചെന്നൈയില്‍ 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 870 രൂപ കുറഞ്ഞ് 1,59,820 രൂപയായി. 22 കാരറ്റിന് 800 രൂപയുടെ ഇടിവോടെ 1,46,500 രൂപയും 18 കാരറ്റിന് 700 രൂപ കുറഞ്ഞ് 1,22,900 രൂപയുമായി.അതേസമയം ബെംഗളൂരുവില്‍ വെള്ളിവിലയില്‍ മാറ്റമില്ല. കിലോയ്ക്ക് 2,85,000 രൂപയിലും 100 ഗ്രാമിന് 28,500 രൂപയിലുമാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.എന്നാല്‍ ചെന്നൈയിലും ഹൈദരാബാദിലും നാല് ദിവസത്തെ സ്ഥിരതയ്ക്ക് ശേഷം വെള്ളിവില കിലോയ്ക്ക് 5,000 രൂപ കുറഞ്ഞു. നിലവില്‍ കിലോയ്ക്ക് 2,90,000 രൂപയും 100 ഗ്രാമിന് 29,000 രൂപയുമാണ് വില.ആഗോള വിപണിയില്‍ സ്പോട്ട് സ്വർണം ഔണ്‍സിന് 4,502.25 ഡോളറിലും സ്പോട്ട് വെള്ളി ഔണ്‍സിന് 76.71 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. വർദ്ധിച്ച ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ശക്തമായ യുഎസ് ഡോളറുമാണ് ആഗോളതലത്തില്‍ സ്വർണത്തിന് തിരിച്ചടിയായതെന്ന് വിപണി വിദഗ്ധർ പറഞ്ഞു. മധ്യപൂർവ്വേഷ്യയിലെ സംഘർഷം ആഗോള വിപണിയിലെ ആശങ്ക ഉയർത്തുകയാണ്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷ സാധ്യതകള്‍ വീണ്ടും ശക്തമായതോടെ എണ്ണവിലയും കനത്ത ചാഞ്ചാട്ടമാണ് നേരിട്ടത്.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളർ കടന്നു.വിലയില്‍ താല്‍ക്കാലിക ഇടിവുണ്ടായെങ്കിലും, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിനുള്ള ആവശ്യകത ഇപ്പോഴും ശക്തമാണെന്നാണ് വിപണി വിലയിരുത്തല്‍. ദുർബലമാകുന്ന യുഎസ് ഡോളർ, വിവാഹ സീസണിലെ ആഭ്യന്തര വാങ്ങല്‍, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ എന്നിവ കാരണം ദീർഘകാലത്തില്‍ സ്വർണവിലയ്ക്ക് വീണ്ടും പിന്തുണ ലഭിക്കാമെന്ന പ്രതീക്ഷയും ഇവർ പങ്കുവെയ്ക്കുന്നു.2 ലക്ഷമെന്ന പേടി വേണ്ടഈ വർഷം ആദ്യം സ്വർണ വിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ വർഷാവസാനം ഒരു പവൻ സ്വർണത്തിന് 2 ലക്ഷമാകുമെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്വർണ വില ഇനിയും കുത്തനെ ഇടിയാനുള്ള സാധ്യതയാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്. സ്വർണം ഈ വർഷം പരമാവധി 1.50 ലക്ഷം വരെ പവന് വില ഉയരാമെന്നും ഇവർ പ്രവചിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group