Home കർണാടക കര്‍ണാടകയില്‍ റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; മെയ് 17 വരെ ശക്തമായ മഴ തുടരും

കര്‍ണാടകയില്‍ റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; മെയ് 17 വരെ ശക്തമായ മഴ തുടരും

ബെംഗളൂരു: അന്തരീക്ഷ സാഹചര്യങ്ങളിലുണ്ടായ മാറ്റത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.മെയ് 17 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരപ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കനത്ത മഴയും കാറ്റും ഗതാഗത തടസ്സങ്ങള്‍ക്കും മരങ്ങള്‍ വീണുള്ള അപകടങ്ങള്‍ക്കും കാരണമായേക്കാം.അന്തരീക്ഷത്തിലുണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്തനിവാരണ സേനയും സജ്ജമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group