Home കർണാടക ‘പ്രണയം യാത്രയോട്’; മാസം 2.5 ലക്ഷം ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച്‌ ബെംഗളൂരു ടെക്കി

‘പ്രണയം യാത്രയോട്’; മാസം 2.5 ലക്ഷം ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച്‌ ബെംഗളൂരു ടെക്കി

ഏതൊരാളുടെയും സ്വപ്നമാണ് നല്ല ശമ്പളമുള്ള ജോലി. എന്നാല്‍ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച്‌ ഇന്ത‍്യയിലെ വിവിധ നഗരങ്ങളില്‍ സഞ്ചരിച്ച്‌ ജീവിതം ആസ്വദിക്കുന്ന ടെക്കിയുടെ ജീവിതമാണ് ഇപ്പോള്‍ സമൂഹമാധ‍്യമങ്ങളില്‍ വൈറലാകുന്നത്.നാഗ്പുർ സ്വദേശിനിയായ അപേക്ഷ ജെയിൻ 2023ലാണ് കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കുന്നത്. ജെപി മോർഗൻ, വിപ്രോ എന്നിങ്ങനെ വിവിധ കമ്പനികളിലായി 11 വർഷം അപേക്ഷ ജോലി ചെയ്തിരുന്നു. തനിക്ക് അവസാനമായി ലഭിച്ച ശമ്പളം 2.5 ലക്ഷം രൂപയായിരുന്നുവെന്നും എന്നാല്‍ ചെയ്യുന്ന ജോലിയില്‍ തൃപ്തിയുണ്ടായിരുന്നില്ലെന്നുമാണ് അപേക്ഷ പറയുന്നത്.”കൂടുതല്‍ ഇംപാക്റ്റ് ഉണ്ടാക്കുന്ന എന്തെങ്കിലും ഒന്ന് ചെയ്യണമായിരുന്നു. ഞാൻ യുകെയിലോ യുഎസിലോ ഉള്ള ക്ലയന്‍റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു. ഞാൻ നിർമിക്കുന്ന ഏത് ഉല്‍പ്പന്നത്തിന്‍റെയും അന്തിമ ഉപയോക്താക്കള്‍ ആരാണെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു.

അത് എനിക്ക് വലിയ അർഥമൊന്നും നല്‍കിയില്ല. “അപേക്ഷ ജെയിൻ പറഞ്ഞു.കോർപ്പറേറ്റ് ജോലിയില്‍ പ്രവേശിച്ച്‌ എട്ട് വർഷം പൂർ‌ത്തിയാകുമ്പോഴാണ് തനിക്ക് അതൃപ്തി തോന്നി തുടങ്ങിയതെന്നും. ബെംഗളൂരുവില്‍ വച്ച്‌ വാരാന്ത‍്യങ്ങളിലുള്ള യാത്രകളാണ് തനിക്ക് സംതൃപ്തി നല്‍കിയെന്നും യാത്രകള്‍ തനിക്ക് ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞത് അവിടെ നിന്നാണെന്നും അപേക്ഷ ജെയിൻ‌ പറയുന്നു.അങ്ങനെ മുഴുവൻ സമയവും യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എന്നാല്‍ ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും നാലു വർഷത്തേക്ക് പണം സമ്പാദിച്ചതിനു ശേഷമാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും അപേക്ഷ വ‍്യക്തമാക്കി. 11 വർഷത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച അപേക്ഷ ജെയിൻ ചുമർ ചിത്രങ്ങള്‍, ആഭരണങ്ങള്‍, കീചെയിനുകള്‍, ഫ്രിഡ്ജ് മാഗ്നറ്റുകള്‍ എന്നിവ നിർമിച്ചാണ് പണം കണ്ടെത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group