Home കർണാടക 1.25 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുള്‍പ്പെടെ 5 പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍

1.25 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുള്‍പ്പെടെ 5 പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: 1.25 കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുള്‍പ്പെടെ 5 പേര്‍ ബെംഗളൂരുവില്‍ പിടിയിലായി. ബിടിഎം ലേഔട്ടില്‍ ജൂസ് കട നടത്തിയിരുന്ന മലയാളികളായ മുഹമ്മദ് അഫ്രാൻ, മുഹമ്മദ് സാബിത്, ശ്രീനാഥ്, ബെംഗളൂരു സ്വദേശികളായ മുഹമ്മദ് ഹംസ, യാസർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്ന് 3.686 ഗ്രാം ഹൈഡ്രോ കഞ്ചാവ് പിടിച്ചെടുത്തു.കേരളത്തില്‍ നിന്നാണു ലഹരിമരുന്ന് എത്തിച്ചിരുന്നതെന്നും നഗരത്തില്‍ കോളജ് വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്തി വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്ക് ഹൈഡ്രോ കഞ്ചാവ് വിതരണം ചെയ്തവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group