അബുദാബി: ഇന്ത്യയില്‍നിന്ന് അബുദാബിയിലെത്തുന്ന താമസ വിസക്കാര്‍ 12 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമായും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് നിരീക്ഷണത്തിനായി അബുദാബി വിമാനത്താവളത്തില്‍ വെച്ച് ട്രാക്കിങ്ങ് വാച്ച് നല്‍കും. അബുദാബിയിലെ എത്തിയതിന്റെ ആറാം ദിവസവും പതിനൊന്നാം ദിവസവും പിസിആര്‍ ടെസ്റ്റ് എടുത്തിരിക്കണം. . അതേ സമയം ദുബായ് താമസവിസക്കാര്‍ക്ക് മാത്രമേ കൊവിഡ് വാക്സിനേഷനില്ലാതെ യു.എ.ഇ യിലേക്കെത്താന്‍ കഴിയൂ എന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ വ്യക്തമാക്കി. കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ മറ്റ് എമിറേറ്റിലെ താമസവിസക്കാര്‍ക്ക് യു.എ.ഇയിലെക്ക് യാത്രാനുമതി നല്‍കുകയുള്ളു.