ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കുടോത്ര സാധനങ്ങളും മാലിന്യങ്ങളും അശ്ലീല ഫോട്ടോയും അയച്ച ഡച്ച് പൗരൻ അറസ്റ്റിൽ. പ്രവാസി ഇന്ത്യക്കാരൻകൂടിയായ സുഭാഷ് ഹജിജാണ് (65) പിടിയിലായത്. സ്ഥിരമായി ബെംഗളൂരു സന്ദർശിക്കാറുള്ള ഇയാൾ തന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ തീരാനാണ് ഇത് ചെയ്തതെന്നാണ് പോലീസിന് മൊഴി നൽകിയത്. കഴിഞ്ഞമാസം നാലിന് വിമാനത്താവളം ഓഫീസിൽ എത്തിയ പാഴ്സലിലായിരുന്നു ജീർണിച്ച പച്ചക്കറികളും കുടോത്രസാധനങ്ങളും അശ്ലീല ഫോട്ടോയുമുണ്ടായിരുന്നത്.