Home കർണാടക ഇതരസംസ്ഥാന രജിസ്ട്രേഷൻ: 450 കാറുകൾ പിടിച്ചു

ഇതരസംസ്ഥാന രജിസ്ട്രേഷൻ: 450 കാറുകൾ പിടിച്ചു

by ടാർസ്യുസ്

ബെംഗളൂരു: ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കെതിരേ നടപടി കർശനമാക്കി ഗതാഗതവകുപ്പ്. കഴിഞ്ഞ ഒരുവർഷത്തിൽ 450 കാ റുകളാണ് സംസ്ഥാനത്ത് റോഡ് നികുതി അടയ്ക്കാതെ ഉപയോഗിക്കുന്നതിന്റെ പേരിൽ പിടിച്ചെടുത്തത്.കാർ ഉടമകളിൽനിന്ന് 41.4 കോടി രൂപ നികുതിപിരിക്കുകയും ചെയ്തു. ഇതിനൊപ്പം 68.6 ലക്ഷം രൂപ പിഴയും ഈടാക്കി. കഴിഞ്ഞവർഷം 20,875 കാറുകൾ ഇതരസംസ്ഥാന രജി സ്ട്രേഷന്റെ പേരിൽ പരിശോധിച്ചു. കേരളമടക്കം ഇതരസം സ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത ഒട്ടേറെ കാറുകൾ ബെംഗളൂ രുവിലുണ്ട്. ഇവയിൽ ആഡംബര കാറുകൾക്കെതിരേയാണ് പ്രധാനമായും നടപടിയെടുക്കുന്നത്. നികുതി കുറവായ തിന്റെ പേരിൽ ഡൽഹിയിൽ നിന്ന് സെക്കൻഡ് ഹാൻഡ്-വാഹനം വാങ്ങി ബെംഗളൂരുവിൽ എത്തിച്ച് ഉപയോഗിക്കു ന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group