Home കർണാടക സിലിൻഡർ നൽകിയാൽ ഒരുമാസം ബിരിയാണി സൗജന്യം

സിലിൻഡർ നൽകിയാൽ ഒരുമാസം ബിരിയാണി സൗജന്യം

by ടാർസ്യുസ്

ബെംഗളൂരു: പാചകവാതക സിലിൻഡർ ക്ഷാമം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ സൗജന്യ ബിരിയാണി വാഗ്‌ദാനവുമായി റസ്റ്ററന്റ്. ഹൊസൂരിലുള്ള ഈറോഡ് അമ്മായി മെസ്സാണ് ഒരുസിലിൻഡർ നൽകുന്നവർക്ക് ഒരു മാസം സൗജന്യമായി ബിരിയാണി നൽകുന്നത്.വാഗ്ദാനം പ്രഖ്യാപിച്ച് ഇതുവരെ ആറുപേർ സിലിൻഡർ നൽകി. ഇവർക്ക് 300 രൂപ വിലയുള്ള മട്ടൻ ബിരിയാണിയും 190 രൂപയുടെ ചിക്കൻബിരിയാണിയും 15 ദിവസം വീതം നൽകും.ഏതുകമ്പനിയുടെ സിലിൻഡറാണോ നൽകുന്നത് അതേകമ്പനിയുടെ കാലിയായ സിലിൻഡർ തിരികെനൽകുന്നുമുണ്ട്.പാചകവാതക സിലിൻഡർ ക്ഷാമത്തെ തുടർന്ന് ബെംഗളൂരുവിലടക്കം പലയിടത്തും റസ്റ്ററന്റുകൾ പൂട്ടുകയും വിഭവങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ബെംഗളൂരുവിനു സമീപമുള്ള ഹൊസൂരിൽ റസ്റ്ററന്റ്റ് ഈ സ്ഥിതി മറികടക്കാൻ പുതിയമാർഗം തേടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group