ബെംഗളൂരു: നഗരത്തെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന നമ്മ മെട്രോയുടെ ബ്ലൂ ലൈന്‍, കര്‍ണാടക തലസ്ഥാനത്തിന്റെ ഭാവി വളര്‍ച്ചയില്‍ നിര്‍ണായകമാകുന്ന സുപ്രധാന പാതയാണ്.ഈ ലൈനില്‍ നിലവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഈ ഇടനാഴി. 30 സ്റ്റേഷനുകളുള്ള ഈ ലൈനിന്റെ നിര്‍മ്മാണത്തിന് 14,788 കോടി രൂപയാണ് ചിലവ്.എന്നാല്‍, നാഷണല്‍ മിലിട്ടറി സ്കൂള്‍ മുതല്‍ കെആര്‍ പുരം വരെയാണ് പൂര്‍ത്തീകരിക്കുന്ന ആദ്യ ഘട്ടം. ഇത് 18 കിലോമീറ്റര്‍ വരും. ശേഷിക്കുന്ന റീച്ച് അടുത്ത ഘട്ടത്തിലാണ് യാഥാര്‍ഥ്യമാക്കുക.ആദ്യ ഘട്ടം, 2026 ഡിസംബറോടെയാണ് പൂര്‍ത്തിയാക്കുക. അതായത് നാഷണല്‍ മിലിട്ടറി സ്കൂള്‍ മുതല്‍ കെ ആര് പുരം വരെയുള്ള പാത ആദ്യം സാക്ഷാത്കരിക്കും.സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്-കെആര്‍ പുരം മെട്രോ ലൈന്‍, ബെംഗളൂരു നഗരത്തിന്റെ തെക്ക്, തെക്കുകിഴക്ക്, കിഴക്ക്, വടക്ക് ഭാഗങ്ങളെ വിമാനത്താവളവുമായി ബന്ധിപ്പിക്കും. കെആര്‍ പുരത്ത് നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ നീളുന്ന 40 കിലോമീറ്റര്‍ ഭാഗം 2027 ഡിസംബറോടെയാണ് പൂര്‍ത്തിയാവുക.ബ്ലൂ ലൈനിലേക്ക് 2 ട്രെയിനുകള്‍ ഉടന്ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ഉടന്‍ തന്നെ ബെംഗളൂരു നമ്മ മെട്രോയുടെ ബ്ലൂ ലൈനിലേക്ക് 2 ട്രെയിനുകള്‍ നല്‍കും.
മെയ് മാസം പ്രവര്‍ത്തനമാരംഭിക്കുന്ന പിങ്ക് ലൈനിലേക്ക് ഇതിനകം BEML 4 ട്രെയിനുകള്‍ നല്‍കിയിട്ടുണ്ട്.ഇതുപയോഗിച്ചാകും മെയ് മാസം ഈ പാതയില്‍ പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കുക. ബ്ലൂ ലൈനിലേക്ക് രണ്ട് ഡ്രൈവറില്ലാ ട്രെയിനുകളാണ് BEML നല്‍കുക. പിങ്ക് ലൈനിലേക്കും ഈ ഗണത്തിലുള്ള ട്രെയിനുകളാണ് കമ്പനി ലഭ്യമാക്കിയത്.’മെയ് മാസത്തോടെ ഒആര്‍ആര്‍ മെട്രോ പാതയില്‍ (ബ്ലൂ ലൈന്‍) പരീക്ഷണയോട്ടം ആരംഭിക്കാനായി ബൈയ്യപ്പനഹള്ളി ഡിപ്പോയിലേക്ക് 2 ട്രെയിനുകള്‍ BEMLല്‍ നിന്ന് ലഭ്യമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്’ – BMRCL-ലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.ട്രെയിനുകള്‍ സര്‍വീസിനായി ഉപയോഗിക്കുന്നതിന് മുമ്പ് കുറഞ്ഞത് അഞ്ച് മാസത്തെ പരിശോധനകള്‍ നടക്കുമെന്നും ഇദ്ദേഹം വിശദീകരിച്ചു.BEML-BMRCL കരാര്‍2023 ഓഗസ്റ്റിലാണ് BMRCL-BEML കരാര്‍ യാഥാര്‍ഥ്യമാകുന്നത്. ഇതുപ്രകാരം BEML ബെംഗളൂരു നമ്മ മെട്രോയ്ക്ക് 318 കോച്ചുകള്‍ നിര്‍മ്മിച്ച് കൈമാറണം. ഇതിനായി 3,177 കോടിയുടേതാണ് കരാര്‍.’ബ്ലൂ ലൈനിലെ ഓരോ ട്രെയിനിലെയും ആറ് കോച്ചുകളില്‍ നാലെണ്ണത്തില്‍ ലഗേജ് റാക്കുകള്‍ ഉണ്ടാകും.
രണ്ട് സീറ്റുകള്‍ നീക്കം ചെയ്ത് അവയുടെ സ്ഥാനത്ത് ലഗേജ് റാക്കുകള്‍ സ്ഥാപിക്കും’ – ഒരു BMRCL ഉദ്യോഗസ്ഥന് പറഞ്ഞു.ട്രെയിനുകളില്‍ എല്‍സിഡി അടിസ്ഥാനമാക്കിയുള്ള ഡൈനാമിക് റൂട്ട് മാപ്പ് ഡിസ്പ്ലേകളും വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും.’ഡ്രൈവറില്ലാ’ ട്രെയിനുകള്യെല്ലോ ലൈനിന് (ആര്‍വി റോഡ്-ബൊമ്മസാന്ദ്ര) സമാനമായി പിങ്ക്, ബ്ലൂ ലൈനുകള്‍ ആധുനിക കമ്മ്യൂണിക്കേഷന്‍-അധിഷ്ഠിത ട്രെയിന്‍ കണ്ട്രോള് (സിബിടിസി) സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുക.അതായത് ഡ്രൈവര്‍ ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാനാകും. എന്നാല്‍ യെല്ലോ ലൈനില്‍ ഇപ്പോള്‍ ഡ്രൈവറെ ഉപയോഗിച്ചുതന്നെയാണ് ഓടിക്കുന്നത്. എന്നാല്‍ ഈ ലൈനുകളിലെല്ലാം ഡ്രൈവറില്ലാ പ്രവര്‍ത്തനം പിന്നീട് ആരംഭിക്കുമെന്ന് BMRCL വ്യക്തമാക്കുന്നു.ബെംഗളൂരു നമ്മ മെട്രോ96 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമായ ട്രാക്കും 83 സ്റ്റേഷനുകളുമുള്ള ബെംഗളൂരു നമ്മ മെട്രോ, രാജ്യത്തെ രണ്ടാമത്തെ വലിയ അത്യാധുനിക പൊതുഗതാഗത ശൃംഖലയാണ്. ഗ്രീന്‍, പര്‍പ്പിള്‍, യെല്ലോ ലൈനുകളിലായി 62 ട്രെയിനുകള്‍ ഓടുന്നു. പ്രതിദിനം ശരാശരി 10 ലക്ഷം യാത്രക്കാര്‍ നമ്മ മെട്രോയില്‍ സഞ്ചരിക്കുന്നുമുണ്ട്.ബെംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡാണ് (BMRCL) ഈ പാതകളില്‍ സര്‍വീസുകള്‍ സാധ്യമാക്കി വരുന്നത്. വിവിധ ലൈനുകളുടെ വികസന പ്രവര്‍ത്തനങ്ങളും പുതിയ പാതകള്‍ക്കായുള്ള പ്രവൃത്തികളും ഊര്‍ജിതമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുരോഗമിക്കുന്നുമുണ്ട്. 2011 ലാണ് നമ്മ മെട്രോ പ്രയാണമാരംഭിച്ചത്.