ബെംഗളൂരു: ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം.ആറ് വയസ്സായി ഉയർത്തിയ നടപടിയിൽ ഇളവ് പ്രഖ്യാപിച്ച് സ്കൂൾ വിദ്യാഭ്യാസവകുപ്പ്. അടുത്ത അധ്യയന വർഷം (2026-27) പ്രവേശനത്തിന് പ്രായത്തിൽ 60 ദിവസം ഇളവ് അനുവദിച്ചു. ഇത് പ്രകാരം അഞ്ച് വർഷവും പത്ത് മാസവുമുള്ളവർക്ക് വരെ പ്രവേശനം നേടാൻ സാധിക്കും. ജൂൺ ഒന്നിന് മുമ്പ് ആറ് വയസ്സ് പൂർത്തിയായവർക്ക് മാത്രമായിരുന്നു മുൻ ഉത്തരവ് പ്രകാരം പ്രവേശനം ലഭിക്കുക. ഇത്തവണ യു.കെ.ജി. പൂർത്തിയാക്കിയ 2.3 ലക്ഷം വിദ്യാർഥികൾക്ക് ഒന്നാം ക്ലാസ് പ്രവേശനം നഷ്ട മാകുമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പ്രതിഷധിച്ചതോടെയാണ് ഇളവ് പ്രഖ്യാപിച്ചത്.