ബെംഗളൂരു: പാചകവാതക ക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി.അന്താരാഷ്ട്രതലത്തിലുള്ള സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലുള്ള വിഷയത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.പാചകവാതക പ്രതിസന്ധി കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്ന് സോളി സിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സർക്കാരിന് സാധിക്കുന്ന വിധത്തിൽ ഇടപെടൽ നടത്തുന്നുണ്ടെന്നും വിശദീകരിച്ചു.തടസ്സമില്ലാതെ പാചകവാത കവിതരണം നടത്താൻ നടപടിയെടുക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു അസോ സിയേഷൻ കോടതിയെ സമീപിച്ചത്.ഹോട്ടലുകൾക്കും റസ്റ്ററന്റു്കൾക്കുമുള്ള പാചകവാതക വിതരണം പെട്ടെന്ന് നിർത്തിവെച്ചത് തൊഴിൽ ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കുന്ന നടപടിയാണെന്നായിരുന്നുയിലെ ആരോപണം. ഹർജിവാണിജ്യാവശ്യത്തിനായി കേന്ദ്രം എൽ.പി.ജി. അനുവദിക്കുന്നതിൽ പക്ഷപാതം കാട്ടുന്നുവെ ന്നും കേരളത്തിനും തമിഴ്നാടിനും നൽകുന്നതിനേക്കാൾ കുറവാണ് കർണാടകത്തിന് നൽകുന്നതെന്നും ആരോപിച്ചിരുന്നു.