Home കർണാടക മുൻ എം.എൽ.എ.യുടെ മകന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ

മുൻ എം.എൽ.എ.യുടെ മകന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ

by ടാർസ്യുസ്

ബെംഗളൂരു: ബെളഗാവിയിലെ ബൈലഹൊംഗൽ മണ്ഡ ലത്തിൽ നിന്നുള്ള മുൻ എം .എൽ.എ. ബാബുറാവു ബോൽഷെട്ടിയുടെ മകൻ രാജു ബോൽഷെട്ടിയുടെ(53) മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ധാർവാഡ് രാമപുര ഗ്രാമ ത്തിൽ റെയിൽവേ പാളത്തിനു സമീപമുള്ള വനമേഖലയിലാണ് കാറിനകത്ത് മൃതദേഹം കണ്ടത്. കാർ കത്തിയമരുന്നത് കണ്ട നാട്ടുകാരാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽ പ്പെടുത്തിയത്.രാജുവിന്റെ സ്വന്തം കാറായിരുന്നു. മൃതദേഹം തിരിച്ചറിയാൻ പ്രയാസമായ നിലയിൽ കത്തിക്കരിഞ്ഞിരുന്നു. ധാർവാഡ് റൂറൽ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പറഞ്ഞു.രാജുവിനെ ആരോ കൊലപ്പെടുത്തിയശേഷം തെളിവു നശിപ്പിക്കനായി കാറിനകത്ത് മൃതദേഹമിട്ട് കത്തിച്ചതാണെന്ന് കരുതുന്നതായും പറഞ്ഞു. ഫൊറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു. ബൈലഹൊംഗലിലെ ഉദക്കേരി സ്വദേശിയാണ് രാജു ബോൽഷെട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group