ബെംഗളൂരു: കണ്ണൂർ ഇരിട്ടി കീഴ്ചള്ളി ചതിരൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി.വെള്ളാപാണിയിൽ ജോർജിന്റെ മകൻ സാവിയോ ജോർജ് (42) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എറണാകുളത്തുനിന്ന് പിക്കപ്പ് വണ്ടിയിൽ സാധനങ്ങളുമായി ബെംഗളൂരുവിൽ എത്തിയ സാവിയോയശ്വന്തപുര ആർ.എം.സി. യാർഡിന് സമീപ ത്തുള്ള സ്വകാര്യ ഹോട്ടലിൽ താമസിച്ചു വരുകയായിരുന്നു.മുറിയിൽനിന്നു പുറത്തേക്കിറ ങ്ങാത്തതിനെത്തുടർന്നു ഞായറാഴ്ച ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിച്ച് നടത്തിയ പരിശോധനയിലാ ണ് മരിച്ച നിലയിൽ കണ്ടത്തിയത്. മൃതദേഹം രാമയ്യ മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം ചെ യ്തശേഷം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലേക്ക് കൊണ്ടുപോയി.സാവിയോ ജോർജ്അമ്മ: മേരിക്കുട്ടി. ഭാര്യ: ക്ലിൻസി.സഹോദരൻ: ലിയോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ.