Home കർണാടക മലയാളി തീവണ്ടിയിൽനിന്ന് വീണുമരിച്ച നിലയിൽ

മലയാളി തീവണ്ടിയിൽനിന്ന് വീണുമരിച്ച നിലയിൽ

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിൽമലയാളി യുവാവിനെ തീവണ്ടി യിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര മരങ്ങാ ട്ട് അഭിലാഷ് (28) ആണ് മരിച്ചത്. ബംഗാർപേട്ടിന് സമീപം റെയിൽവേ പാളത്തിൽ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.ബെംഗളൂരുവിൽ ജോലിചെയ്തിരുന്ന അഭിലാഷ് നാട്ടിലേക്ക് പോകുന്നതിനിടെ തീവണ്ടിയിൽ നിന്ന് വീണതാകാമെന്ന് കരുതുന്നു. ഞായറാഴ്ച രാത്രിയാണ് യാത്ര പുറപ്പെട്ടത്.തീവണ്ടിയിൽ കയറിയശേഷം നാട്ടിലെ സഹോദരനെ വിളിച്ച് പുറപ്പെട്ട വിവരം അറിയിച്ചിരുന്നു. പിന്നീട് തിരിച്ചുവിളിച്ചിട്ട് ഫോൺ കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബംഗാർപേട്ട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. മുരളിയുടെയും ലീനയുടെയും മകനാണ്. സഹോദരൻ: അരവിന്ദ്.

You may also like

error: Content is protected !!
Join Our WhatsApp Group