വാഷിംങ്ടണ്‍: ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാന്റെ സൈന്യത്തോട് ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.ട്രൂത്ത് സോഷ്യലിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ (Kharg Island) സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക തകർത്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇവിടുത്തെ എണ്ണ ടെർമിനലുകള്‍ നിലവില്‍ സുരക്ഷിതമാണെന്നും ട്രംപ് പറയുന്നു.ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം ഖാർഗ് ദ്വീപിലെ ടെർമിനലുകളില്‍ നിന്നാണ്. ഹോർമൂസിലൂടെയുള്ള കപ്പല്‍ സഞ്ചാരം തടഞ്ഞാല്‍ ഖാർഗിലെ എണ്ണ ടെർമിനലുകള്‍ ആക്രമിക്കാൻ മടിക്കില്ല. ഇറാനില്‍ ഭരണമാറ്റത്തിന് വെല്ലുവിളികള്‍ ഉണ്ടെന്നും ട്രംപ് പറയുന്നു. അതേസമയം, സംഘർഷം തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്ക മിഡില്‍ ഈസ്റ്റില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണ്.
