Home തിരഞ്ഞെടുത്ത വാർത്തകൾ ഒരു രൂപയ്ക്ക് ഷൂ, മിഠായിത്തെരുവില്‍ എത്തിയത് ഇരുപതിനായിരത്തിലധികം പേര്‍; കട ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ഒരു രൂപയ്ക്ക് ഷൂ, മിഠായിത്തെരുവില്‍ എത്തിയത് ഇരുപതിനായിരത്തിലധികം പേര്‍; കട ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

by ടാർസ്യുസ്

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഒരു രൂപക്ക് ഷൂ വാങ്ങാനെത്തിയവരുടെ തിരക്ക്. ഇരുപതിനായിരത്തിലധികം പേരാണ് ഓഫറിനെ തുടർന്ന് കടയ്ക്ക് മുന്നിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ കട ഉടമകള്‍ക്കെതിരെ കേസെടുത്തു. കട നടത്തിപ്പുകാരായ എട്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മതിയായ സുരക്ഷ ഒരുക്കാതെ ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തിയെന്നാണ് കേസ്. അനുമതി ഇല്ലാതെ കട തുറക്കരുതെന്നും പൊലീസ് നിർദേശം നല്‍കി.

മിഠായിത്തെരുവില്‍ ഷൂ വാങ്ങാനായി ഇരുപതിനായിരത്തിലധികം പേർ എത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മംഗലാപുരം, തൃശ്ശൂർ എന്നിവിടങ്ങളില്‍ നിന്നുവരെയും ആളുകള്‍ എത്തിയിട്ടുണ്ട്. കടയ്ക്ക് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയതോടെ സംഘർഷ സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു. ഇതോടെ പൊലീസ് ലാത്തി വീശി. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നല്‍കിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നല്‍കാമെന്ന് ഓഫർ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതോടെ പുലർച്ചെ മൂന്നുമണി മുതല്‍ ജെൻസി കുട്ടികള്‍ കടയ്ക്ക് മുന്നില്‍ തമ്പടിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group