ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചിക്കാരൻ വീട്ടിൽ അജോയുടെ മകൾ എസ്തറിനെയാണ് (15) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ട്യൂഷന് പോകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് അച്ഛൻ വഴക്കുപറഞ്ഞതിന് തൊട്ടുപിന്നാലെയാണ് എസ്തേറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടതായിരുന്നു. അപ്രതീക്ഷിത വിയോഗം സ്കൂളിലെ സഹപാഠികളിലും പ്രദേശവാസികളിലും വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. വിവരമറിഞ്ഞയുടൻ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കും.
