റാഞ്ചി: അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്ക് പിഴ. റാഞ്ചിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചു അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് തുടർന്നാണ് 1000 രൂപ പിഴ ഈടാക്കിയത്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരം ധോണിക്ക് ഇ-ചലാൻ നൽകുകയായിരുന്നു.റാഞ്ചിയിലെ ട്രാഫിക് നിരീക്ഷണ സംവിധാനമാണ് ധോണിയുടെ വീടിന് സമീപം വേഗത പരിധി ലംഘിച്ചതായി കണ്ടെത്തിയത്.നഗരത്തിലെ ഓട്ടോമേറ്റഡ് സർവൈലൻസ് സിസ്റ്റം വഴി അമിതവേഗത രേഖപ്പെടുത്തിയതിനെത്തുടർന്ന് ഡിജിറ്റൽ ചെല്ലാൻ ജനറേറ്റ് ചെയ്യുകയായിരുന്നു.
