Home തിരഞ്ഞെടുത്ത വാർത്തകൾ പൊങ്കാലയിടാനെന്ന വ്യാജേനയെത്തി, സംഭാര വിതരണ സ്ഥലത്ത് മാല പൊട്ടിക്കാൻ ശ്രമം; തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി പരിസരത്ത് പിടിയിലായത് നാല് സ്ത്രീകള്‍

പൊങ്കാലയിടാനെന്ന വ്യാജേനയെത്തി, സംഭാര വിതരണ സ്ഥലത്ത് മാല പൊട്ടിക്കാൻ ശ്രമം; തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി പരിസരത്ത് പിടിയിലായത് നാല് സ്ത്രീകള്‍

by ടാർസ്യുസ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കാൻ ശ്രമിച്ച നാല് സ്ത്രീകള്‍ അറസ്റ്റില്‍.തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരെയാണ് തമ്പാനൂർ പൊലീസ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്. പൊങ്കാലയ്ക്കെത്തിയ സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

പൊങ്കാലയിടാൻ എന്ന വ്യാജേനയെത്തി സംഭാരം വാങ്ങാനുള്ള ക്യൂവില്‍ നില്‍ക്കുമ്പോഴാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ ഒരു സ്ത്രീ പിടിയിലായി.ഒരാളാണ് മോഷണത്തിന് ശ്രമിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ ഇവർ സംഘമായി എത്തിയതാണെന്ന് മനസിലായി. തുടർന്ന് മറ്റു മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. അതേസമയം ഇവർ പറയുന്ന വിവരങ്ങള്‍ പലതും പരസ്പര ബന്ധമില്ലാത്തതാണ്. കൂടുതല്‍ ചോദ്യം ചെയ്താലേ ഇവർ തമിഴ്നാട്ടില്‍ എവിടെ നിന്നാണ് എത്തിയതെന്നു മനസിലാകുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. നാല് പേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group